Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെങ്കയ്യ...

വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണം

text_fields
bookmark_border
വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണം
cancel

ന്യൂഡൽഹി: എൻ.ഡി.എയുടെ ഉപരാഷ്​ട്രപതി സ്​ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവി​െനതിരെ അഴിമതിആ​േരാപണവുമായി കോൺഗ്രസ്​. തെലങ്കാന സർക്കാറുമായി ബന്ധ​െപ്പട്ട്​ നായിഡുവി​​െൻറ മക്കളും കുടുംബവും രഹസ്യകരാറിലൂടെയും മറ്റും കോടികൾ തട്ടിയെടുത്തെന്ന ആരോപണവുമായി മുതിർന്ന കോ​ൺഗ്രസ്​ നേതാവ്​ ജയറാം രമേശാണ്​ രംഗ​െത്തത്തിയിരിക്കുന്നത്​. വെങ്കയ്യ നായിഡുവി​​െൻറ മകളുടെ സ്വർണ ഭാരത ട്രസ്​റ്റിന്​ തെലങ്കാനസർക്കാർ വിവിധഇനത്തിൽ അ​ടക്കേണ്ട രണ്ടുകോടി രൂപ രഹസ്യമായി ഒഴിവാക്കിക്കൊടുത്തു. കൂടാതെ,  ആന്ധ്രയിലെ നെല്ലൂരിൽ ഭൂരഹിതർക്ക്​ സംവരണം ചെയ്​ത ഭൂമി കൈക്കലാക്കി. ഇതിനെതിരെ ശക്​തമായ പ്രതിഷേധം രൂപപ്പെട്ടതോടെ തിരിച്ചുനൽകേണ്ടിവന്നതായും ജയറാം രമേശ്​ ആരോപിച്ചു.  

2014 ജൂലൈയിൽ നായിഡുവി​​െൻറ മക​​െൻറ ഉടമസ്​ഥതയിലുള്ള ഹർഷൻ മോ​േട്ടഴ്​സിനും തെലങ്കാന മുഖ്യമന്ത്രിയുടെ മക​​​െൻറ ഉടമസ്​ഥതയിലുള്ള ഹിമാനുഷ്​ മോ​േട്ടഴ്​സിനും ടെൻഡർ നടപടിയില്ലാ​െത പൊലീസ്​ ജീപ്പ്​ വാങ്ങാൻ 271 കോടി രൂപയുടെ കരാറാണ്​ സർക്കാർ നൽകിയത്​. നായിഡു ചെയർമാനായ കുശാഭൗ മെമ്മോറിയൽ ട്രസ്​റ്റി​​െൻറ പേരിൽ തട്ടിയെടുത്ത 20 ഏക്കർ ഭൂമി 2011ൽ സുപ്രീംകോടതി തിരിച്ചുപിടിച്ചതായും ജയറാം രമേശ്​ പറഞ്ഞു. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ തിങ്കളാഴ്​ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വിതരണം ചെയ്​തു. ഏതുസമയവും സുതാര്യത അവകാശപ്പെട്ട്​ സംസാരിക്കുന്ന നായിഡു അന്വേഷണം നേരിടണമെന്ന്​ ജയറാം രമേശ്​ ആവശ്യപ്പെട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressVenkaiah Naidumalayalam newsTelangana govt
News Summary - Cong accuses Telangana govt of largesse to Venkaiah Naidu -india news
Next Story