കർണാടകയിൽ വ്യത്യസ്ത പ്രതിഷേധം; ബജറ്റ് അവതരണത്തിന് ചെവിയിൽ പൂ വെച്ച് സഭയിലെത്തി കോൺഗ്രസ് എം.എൽ.എമാർ
text_fieldsബംഗളൂരു: കർണാടകയിൽ ബജറ്റ് അവതരണ ദിവസം വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് എം.എൽ.എമാർ. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു ചെവിയിൽ പൂ വെച്ച് കോൺഗ്രസ് എം.എൽ.എമാർ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പ് തന്നെ പ്രതിഷേധം തുടങ്ങി.
കഴിഞ്ഞ ബജറ്റിലെ നിർദേശങ്ങൾ നടപ്പാക്കാതെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു ബജറ്റ് അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് സിദ്ധരാമയ്യ ആരോപിച്ചു. പുതിയ ബജറ്റിലെ ഒരു പ്രഖ്യാപനവും നടപ്പാക്കാൻ പോകുന്നില്ല. മുന്‍ ബജറ്റുകള്‍ക്ക് പുറമെ 2018ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ബി.ജെ.പി നടപ്പാക്കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ബജറ്റ് അവതരണത്തിന് മുമ്പ് പ്രതിഷേധമറിയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് സഹകരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം തുടര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്നീട് ബജറ്റ് അവതരണവുമായി സഹകരിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ രണ്ടാമത്തെ പൊതുബജറ്റാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണമാണ് വെള്ളിയാഴ്ചത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.