എല്ലാം എതിർക്കണമെന്ന് കരുതുന്നതാണ് കോൺഗ്രസിന്‍റെ പ്രശ്നം -മോദി
text_fieldsഭറൂച്: പ്രതിപക്ഷമായതിനാൽ എല്ലാ കാര്യങ്ങളും എതിർക്കണമെന്നതിനാലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂചിൽ നടന്ന ബി.ജെ.പി റാലിയിലാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്.
മുസ്ലിംകൾ കൂടുതലുള്ള ഭറൂച്, കച് എന്നീ ജില്ലകളിൽ ബി.ജെ.പി സർക്കാറിന് വേഗത്തിൽ വികസനം നടപ്പാക്കനായി. ഉത്തർ പ്രദേശിൽ കാലങ്ങളായി കോൺഗ്രസാണ് ഭരിച്ചിരുന്നത്. എന്നാൽ പിന്നീട് വന്ന തെരഞ്ഞടുപ്പിൽ കോൺഗ്രസിനെ ജനങ്ങൾ തഴഞ്ഞു. അത് പോലെ കോൺഗ്രസിനെ ഗുജറാത്തും കൈവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ മുമ്പ് വെള്ളപ്പൊക്കമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കളെല്ലാം ഒരു നേതാവിന് (രാഹുൽ ഗാന്ധി) വേണ്ടി ബംഗളൂരുവിലായിരുന്നു. അദ്ദേഹമാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. എന്നാൽ അദ്ദേഹം ഭറൂചിന് വേണ്ടി എന്ത് ചെയ്തുവെന്നും മോദി ചോദിച്ചു.
കോൺഗ്രസിന് അധികാരമുള്ളപ്പോൾ അക്രമവും കർഫ്യൂവും ഭറൂചിൽ പതിവായിരുന്നു. ബി.ജെ.പിയാണ് അതിൽ മാറ്റമുണ്ടാക്കിയതെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന ആരോപണവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് ഗുജറാത്തിലെ സ്ത്രീകളുടെ ദുരിതത്തെ കുറിച്ച് കണക്ക് നിരത്തിയാണ് രാഹുൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.