രാഹുലിേൻറത് ‘കുടുംബ ആക്രോശ’ റാലിയെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെയും നരേന്ദ്രമോദി ഭരണത്തിനെതിരെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃതത്ത്രിൽ നടന്ന ജൻ ആക്രോശ് റാലിയെ പരിഹസിച്ച് അമിത് ഷാ. രാംലീല മൈതാനിയിൽ രാഹുൽ നയിച്ചത് കുടുംബ ആക്രോശ റാലിയാണെന്നും കോൺഗ്രസ് സാമ്രാജ്യവും രാജ്യവും അവരുടേതെന്ന അപ്രസക്തമായ കാര്യത്തെ വീണ്ടും ഉയർത്തികാട്ടാനാണതെന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു.
ജൻ ആദേശ് എന്ന റാലികളിലൂടെ ഒാരോ സംസ്ഥാനങ്ങളും കൈവിട്ട കോണഗ്രസ് ഇപ്പോൾ ജൻ ആക്രോശുമായി എത്തിയിരിക്കയാണ്. ഇന്ന് നടന്നത് വെറും ‘പരിവാർ ആക്രോശ്’ റാലിയാണെന്നും അത് കുടുംബ വാഴ്ചയെന്ന അപ്രസക്ത കാര്യത്തെയാണ് ഉയർത്തിപിടിച്ചതെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
ഇന്നത്തെ റാലിയിൽ രാജ്യത്തിനെതിരായി വിദ്വേഷം പടർത്താനാണ് ശ്രമം. 125 കോടി ജനങ്ങളും കോൺഗ്രസിെൻറ വികസന വിരുദ്ധതക്കും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനും എതിരാണെന്ന കാര്യം അവർക്ക് ദഹിക്കുന്നില്ല. ഭിന്നിപ്പിക്കാനുള്ള കോൺഗ്രസിെൻറ ശ്രമം മുഴുവനായും പുറത്തുവന്നിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ജൻ ആക്രോശ് റാലിയിൽ രാഹുലും സോണിയയും മോദിക്കെതിരെയും ബി.ജെ.പി സർക്കാറിനെതിരെയും ആഞ്ഞടിച്ചിരുന്നു. രാജ്യത്ത് ആർ.എസ്.എസ് – ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യത്തിെൻറ കടക്കൽ കോടാലി വക്കുമ്പോൾ നരേന്ദ്ര മോദി നിശബ്ദനായി നോക്കിനിൽക്കയാണെന്നും അജണ്ടയില്ലാതെ ചൈനയിൽ പോയി ചായകുടിച്ചു വന്നയാൾ എന്ത് പ്രധാനമന്ത്രിയാണെന്നും രാഹുൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.