എൻ.ഐ.എ നിയമം ചോദ്യം ചെയ്ത് ഛത്തിസ്ഗഢ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കേരളത്തിനു പിന്നാലെ, കേന്ദ്രം അടിച്ചേൽപിക്കുന്ന നിയമങ്ങൾക്കെതിരെ മറ് റൊരു സംസ്ഥാനം കൂടി സുപ്രീംകോടതിയിൽ. ഭീകരവിരുദ്ധ ദേശീയ അന്വേഷണ ഏജൻസി സ്ഥാപിക്കു ന്നതിന് വഴിയൊരുക്കിയ 2008െല എൻ.ഐ.എ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന ്ന് ആവശ്യപ്പെട്ട് ഛത്തിസ്ഗഢ് സർക്കാറാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.മോദ ിസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം (സി.എ.എ) അസാധുവാക്കണമെന്ന് ആവശ്യപ്പെട ്ട് കഴിഞ്ഞ ദിവസമാണ് കേരളം സുപ്രീംകോടതിയിൽ എത്തിയത്. സി.എ.എ ചോദ്യം ചെയ്യുന്ന ആദ്യസംസ്ഥാനം കേരളമാണ് എന്നതുപോലെ എൻ.ഐ.എ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢ്.
കോൺഗ്രസ് നയിച്ച യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമമാണ് 12 വർഷത്തിനു ശേഷം ഛത്തിസ്ഗഢിലെ കോൺഗ്രസ് സർക്കാർ ചോദ്യം ചെയ്യുന്നതെന്ന കൗതുകവുമുണ്ട്. മുംബൈ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരം മുൻകൈയെടുത്താണ് എൻ.എ.എ നിയമം പാസാക്കിയത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ പരിഷ്കരിക്കുകയും ചെയ്തു.
എൻ.ഐ.എയെ രാഷ്ട്രീയമായി ദുരുപയോഗിക്കുെന്നന്നും, കേസുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് സംസ്ഥാന പൊലീസിെൻറ പ്രവർത്തനങ്ങളിൽ കടന്നു കയറുെന്നന്നുമാണ് ഛത്തിസ്ഗഢ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാറിെൻറയും പൊലീസിെൻറയും അധികാര പരിധിയിൽ കടന്നുകയറുന്ന ദേശീയ പൊലീസായി എൻ.ഐ.എ മാറി. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം കാര്യമാക്കാതെ എൻ.ഐ.എക്ക് കേസെടുക്കാം, അന്വേഷണം നടത്താം; ആരെയും അറസ്റ്റ് ചെയ്യാം. സംസ്ഥാനത്തിെൻറ അനുമതി വേണ്ട.
ഇത്തരമൊരു ഏജൻസിക്കുവേണ്ടിയുള്ള നിയമനിർമാണം ഭരണഘടനാ വ്യവസ്ഥകൾക്ക് എതിരാണ്. അത് പാർലെമൻറിെൻറ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. സംസ്ഥാന പൊലീസ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ എൻ.ഐ.എക്ക് അധികാരം ഉണ്ടാകരുത്. ഏതൊരു സംസ്ഥാനത്തും കടന്നു കയറി അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിക്ക് അധികാരം നൽകുന്നത് വിവേചനപരവും സ്വേച്ഛാപരവുമാണ്.
എൻ.ഐ.എ നിയമത്തിെൻറ ആറ്,ഏഴ്,എട്ട്,10 വകുപ്പുകൾ സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് -ഹരജിയിൽ പറഞ്ഞു. ഭരണഘടനയുടെ 131ാം വകുപ്പ് പ്രകാരമാണ് ഛത്തിസ്ഗഢിെൻറ ഹരജി. കേന്ദ്രസർക്കാറുമായി തർക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാറിന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാൻ അവകാശം നൽകുന്ന ഭരണഘടന വ്യവസ്ഥയാണിത്. ഇതു പ്രകാരമാണ് തിങ്കളാഴ്ച പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളവും സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.