Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമൽനാഥിന്...

കമൽനാഥിന് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് ഓഫീസിന് മുന്നിൽ ബാനർ; തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതോടെ ഓഫീസ് ശൂന്യം

text_fields
bookmark_border
കമൽനാഥിന് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് ഓഫീസിന് മുന്നിൽ ബാനർ; തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതോടെ ഓഫീസ് ശൂന്യം
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് കമൽനാഥിന് അഭിവാദ്യമർപ്പിച്ച് ബാനർ. മുഖ്യമന്ത്രി സ്ഥാനത്തെത്തിയ കമൽനാഥിന് അഭിനന്ദനങ്ങൾ അറിയിച്ചായിരുന്നു ബാനർ.​ ഭോപ്പാലിലെ കോൺഗ്രസ് ഓഫീസിന് പുറത്താണ് ബാനർ പ്രത്യക്ഷപ്പെട്ടത്.

എക്സിലും കമൽനാഥിനെ അഭിനന്ദിച്ച് പോസ്റ്റുകൾ വന്നിരുന്നു. എല്ലാ കോൺഗ്രസ് സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ, സുതാര്യമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്ങിന്റെ ട്വീറ്റ്.

അതേസമയം ബാനറിനെ കുറിച്ചുള്ള ചോദ്യത്തിന് ദ്വിഗ്‍വിജയ് സിങ് മറുപടി പറയാൻ തയാറായില്ല. അത് വെച്ചവരോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി മധ്യപ്രദേശിൽ വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 150ലേറെ സീറ്റുകളിലാണ് മധ്യപ്രദേശിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ മുന്നേറ്റം 76 സീറ്റുകളിലൊതുങ്ങി. എക്സിറ്റ് പോളുകളിൽ ചിലത് കോൺ​ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya Pradesh Assembly Election 2023
News Summary - "Congratulations": Poster Hailing Kamal Nath As Madhya Pradesh Chief Minister
Next Story