പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: കോൺഗ്രസും എ.എ.പിയും ജനങ്ങളോട് മാപ്പ് പറയണം -ജാവദേകർ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൻെറ പേരിൽ തെറ്റിധാരണ പരത്തി ജനങ്ങളെ പ്രക്ഷോഭത്തിനിറക്കിയതിന് കോൺഗ്രസും ആം ആദ്മി പാർട്ടിയും മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ. പ്രക്ഷോഭം ഡൽഹി പോലുള്ള നഗരത്തിലെ സമാധാന അന്തരീക്ഷം തകർത്തു, പൊതുമുതൽ നശിപ്പിക്കപ്പെട്ടു. കോൺഗ്രസും എ.എ.പിയുമാണ് അതിന് ഉത്തരവാദികളെന്നും ജാവദേകർ പറഞ്ഞു.
പ്രതിപക്ഷം പൗരത്വ നിയമത്തിനെതിരെ ജനങ്ങളിൽ ഭയം നിറക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയും ഭയം വിതച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്നത് കോൺഗ്രസും എ.എ.പിയുമാണെന്നും മന്ത്രി വിമർശിച്ചു.
നിലവിലുള്ള പ്രക്ഷോഭം സത്യവും മിഥ്യയും തമ്മിലും ദേശീയതയും അരാജകത്വവും തമ്മിലുമാണെന്നും പ്രകാശ് ജാവദേകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.