ലോക്പാൽ നിയമനം: മന്ത്രി ജെയ്റ്റ്ലിക്കെതിരെ അവകാശലംഘന നോട്ടീസ്
text_fieldsന്യൂഡൽഹി: ലോക്പാൽ നിയമന വിഷയത്തിൽ ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചതിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ കോൺഗ്രസിെൻറ അവകാശലംഘന നോട്ടീസ്. നോട്ടീസ് ചർച്ചചെയ്യണമെന്ന ആവശ്യം സ്പീക്കർ നിരാകരിച്ചതിനെതിരെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ ബഹളംവെച്ചു. ലോക്പാൽ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 29ന് താൻ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി ജെയ്റ്റ്ലി നൽകിയ മറുപടി വസ്തുതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ചീഫ്വിപ് കെ.സി. വേണുഗോപാലാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബിൽ പാർലമെൻറിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് നിയമനകാര്യത്തിൽ തീരുമാനമെടുക്കുമെന്നുമാണ് േവണുഗോപാലിെൻറ ചോദ്യത്തിന് ധനമന്ത്രി സഭയിൽ നൽകിയ ഉത്തരം. മന്ത്രിസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് കെ.സി. വേണുഗോപാൽ അവകാശലംഘന നോട്ടീസിൽ ചൂണ്ടിക്കാട്ടി. ലോക്പാൽ ഭേദഗതി ബിൽ പാർലമെൻറ് പാസാക്കുക മാത്രമല്ല, രാഷ്ട്രപതിയുടെ അംഗീകാരവും നേടിക്കഴിഞ്ഞു. എന്നിട്ടും തെറ്റായ വിവരം സഭയിൽ പറഞ്ഞ ധനമന്ത്രി േലാക്പാൽ നിയമനം നീട്ടിക്കൊണ്ടുപോകുന്ന സർക്കാറിെൻറ വീഴ്ച മറക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് വേണുേഗാപാൽ കുറ്റപ്പെടുത്തി.
അവകാശലംഘന നോട്ടീസ് തെൻറ പരിഗണനയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കാമെന്നും സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു. തീരുമാനം ഉടൻ വേണമെന്ന് കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, സ്പീക്കർ അംഗീകരിച്ചില്ല. ഇതേക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ച വേണുഗോപാലിനെ സ്പീക്കർ വിലക്കിയതോടെ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം എഴുേന്നറ്റു. അവകാശലംഘന നോട്ടീസ് കൈകാര്യം ചെയ്യുന്നതിന് അതിെൻറ നടപടിക്രമങ്ങളുണ്ടെന്നും അത് അറിയാത്തപോലെ കോൺഗ്രസ് അംഗങ്ങൾ തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും പാർലമെൻററികാര്യ മന്ത്രി അനന്ത്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.