ൈസനികരുെട രക്തം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു - കോൺഗ്രസ്
text_fieldsന്യുഡൽഹി: ഇന്ത്യൻ സൈന്യം 2016 സെപ്തംബറിൽ പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിെൻറ വിഡിയോ സർക്കാർ പുറത്തു വിട്ടതിനു പിറകെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങൾക്കെതിെര ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാെണന്ന് കോൺഗ്രസ് ആരോപിച്ചു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഒരു നാണവുമില്ലാതെ മിന്നലാക്രമണത്തെ ഉപയോഗിച്ചു. സൈനിക രക്തം കൊണ്ട് ബി.ജെ.പി നേട്ടം കൊയ്യുകയാെണന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആരോപിച്ചു.
മോദി സർക്കാർ ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന മുദ്രാവാക്യത്തെ നശിപ്പിച്ചു. എന്നിട്ട് വോട്ടുകൾ നേടുന്നതിനായി മിന്നലാക്രമണത്തെ ഉപയോഗിക്കുകയാണ്. ഇന്നത്തെ സർക്കാറിെനപ്പോലെ അടൽ ബിഹാരി വാജ്പേയിയോ മൻമോഹൻ സിങ്ങോ അവരുെട കാലത്തെ സൈനിക വിജയങ്ങളെ ഇത്തരത്തിൽ ഉയർത്തിക്കാണിച്ചിരുന്നോ എന്നാണ് രാജ്യത്തിന് ഇവരോട് ചോദിക്കാനുള്ളത്. ഭരണ കക്ഷികൾ സൈനികരുടെ ത്യാഗത്തെ വോട്ടുനേടാനുള്ള ഉപകരണമാക്കരുതെന്നും കോൺഗ്രസ് പറഞ്ഞു.
യു.പി.എ കാലഘട്ടത്തിലും ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാൽ പാർട്ടി അതിെൻറ നേട്ടം കൊയ്യാൻ ശ്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് പറഞ്ഞു.
2016 സെപ്തംബർ 28ന് അർധരാത്രിക്ക് നടന്ന മിന്നലാക്രമണത്തിെൻറ വിഡിയോ കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ പെങ്കടുത്ത കമാൻഡോകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇതിലുള്ളത്. അഞ്ചു മണിക്കൂേറാളം നീണ്ട ആക്രമണത്തിൽ ഏഴ് തീവ്രവാദ കേന്ദ്രങ്ങൾ സൈന്യം തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.