ഹിജാബ് വിവാദം ആളിക്കത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി
text_fieldsയൂനിഫോമിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക വഴി ഹിജാബ് വിവാദം ആളിക്കത്തിക്കാൻ കോൺഗ്രസ് വലിയ തോതതിൽ ശ്രമിച്ചതായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി ആരോപിച്ചു.
ഹിജാബ് വിഷയത്തിൻമേൽ ഉയർന്ന ശബ്ദങ്ങൾ ഇന്ത്യൻ സംസ്കാരവും ഭരണഘടനയും ആക്രമിക്കപ്പെടുന്നതിന് കാരണമായി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നാട്ടിൽ എവിടെയാണ് ഹിജാബ് നിരോധിച്ചതെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സ്ത്രീകൾക്ക് ഹിജാബ് ധരിച്ച് തെരുവുകളിലും, മാർക്കറ്റിലുമുൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും സ്വതന്ത്രമായി നടക്കാൻ സാധിക്കുന്നുണ്ടെന്നും, ഹിജാബ് പൂർണ്ണമായി നിരോധിച്ചിട്ടുള്ള രാജ്യങ്ങളെ പോലെയല്ല ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സ്ഥാപനങ്ങൾക്കും സ്വന്തമായൊരു വസ്ത്രധാരണരീതി ഉണ്ടാകുമെന്ന് പറഞ്ഞ നഖ്‌വി, നമ്മൾ ഭരണഘടനാപരമായ അവകാശങ്ങൾ ഉള്ളവരാണെങ്കിൽ ഭരണഘടനാപരമായ ചില കടമകൾകൂടെ നിർവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വർഗീയ ഭ്രാന്തുകളിലൂടെയും വർഗീയ ഭീകരതയിലൂടെയും രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വിജയിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് അവരുടെ തെറ്റിദ്ധാരണ മാത്രമായിരിക്കുമെന്നും നഖ്‌വി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.