പ്രിയങ്ക മൽസരിക്കില്ല; വാരാണസിയിൽ അജയ് റായ് കോൺഗ്രസ് സ്ഥാനാർഥി
text_fieldsവാരാണസി: വാരാണസിയിൽ തീപാറുന്ന പോരാട്ടത്തിന് വഴിതുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മ ോദിക്കെതിരെ എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് സ്ഥാനാർഥിയ ാക്കുമെന്ന ഉൗഹാപോഹങ്ങൾക്ക് വിരാമം. കഴിഞ്ഞതവണ മോദിക്കെതിരെ മത്സരിച്ച അജയ് റ ായിയെ ഇക്കുറിയും കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ കളത്തിലിറക്കാനുള്ള നീക്കങ്ങൾ തണുത്തതിനു പിന്നാലെയാണ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച സസ്പെൻസ് അവസാനിച്ചത്. വാരാണസിയിൽ ബി.എസ്.പി-സമാജ്വാദി പാർട്ടി സഖ്യ സ്ഥാനാർഥിയായി കോൺഗ്രസ് വേരുകളുള്ള ശാലിനി യാദവിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്. അരവിന്ദ് കെജ്രിവാളായിരുന്നു തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ വാരാണസിയിൽ മൽസരിക്കാൻ തയാറാണെന്ന് നേരത്തെ പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നു.
എസ്.പി-ബി.എസ്.പി സഖ്യവും വാരാണസിയിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ശാലിനി യാദവാണ് വാരാണസിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.
ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിലൂടെയാണ് അജയ് റായ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1996ൽ കോലസ് ല സീറ്റിൽ ഒമ്പത് തവണ എം.എൽ.എയായിരുന്ന സ്ഥാനാർഥിയെ പരാജയപ്പെടുത്തി കഴിവ് തെളിയിച്ചു. അഞ്ചു തവണ എം.എൽ.എയായിരുന്നു. 2009ൽ വാരാണസി ലോക്സഭാ സീറ്റ് പാർട്ടി മുരളീ മനോഹർ ജോഷിക്ക് നൽകിയതോടെ അജയ് റായ് ബി.ജെ.പി വിട്ടു.
തുടർന്ന് സമാജ് വാദി പാർട്ടിയിലും ആം ആദ്മി പാർട്ടിയിലും പ്രവർത്തിച്ച ശേഷമാണ് അജയ് റായ് കോൺഗ്രസിലെത്തിയത്. ഇതിനിടെ, വാരാണസിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി അജയ് റായ് നേരത്തെ മൽസരിച്ചിരുന്നു. ഗംഗാ നദിയിൽ വിഗ്രഹം നിമഞ്ജനം വിലക്കിയ നടപടിക്കെതിരെ പ്രതികരിച്ചതിന് 2015ൽ റായി അറസ്റ്റിലായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.