ഗോവ, മണിപ്പൂർ സർക്കാർ രൂപവത്കരണം; ഗവർണർമാർക്കെതിരെ നടപടിക്ക് കോൺഗ്രസിെൻറ നോട്ടീസ്
text_fieldsന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ വിളിക്കാതിരുന്ന ഗോവ, മണിപ്പൂർ ഗവർണർമാർെക്കതിരെ കോൺഗ്രസ് നടപടി ആവശ്യപ്പെട്ടത് രാജ്യസഭയിൽ ബഹളത്തിനിടയാക്കി. ചട്ടം 168 പ്രകാരം ഗവർണർമാർക്കെതിരായ പ്രമേയത്തിന് താൻ നോട്ടീസ് നൽകിയ കാര്യം സഭ േചർന്നയുടൻ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ചൂണ്ടിക്കാട്ടി.
ജനാധിപത്യം കശാപ്പ് ചെയ്യെപ്പട്ട സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അത് ചെയർമാെൻറ പരിഗണനയിലാണെന്നും ഉപാധ്യക്ഷൻ പി.ജെ. കുര്യൻ അറിയിച്ചു. ചെയർമാൻ തീരുമാനമെടുക്കുന്ന മുറക്ക് വിവരമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടു എന്ന വാദം െതറ്റാണെന്നും അത് സഭാരേഖകളിൽനിന്ന് നീക്കണമെന്നും കേന്ദ്ര വിവര സാേങ്കതിക നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
കോൺഗ്രസിനകത്തെ പ്രശ്നങ്ങൾക്ക് ഗവർണർമാരെ പഴി ചാരുകയാണെന്നും അദ്ദേഹം കുറ്റെപ്പടുത്തി. അതേസമയം, കോൺഗ്രസിന് പിന്തുണയുമായി രംഗത്തുവന്ന ശരദ് യാദവ് ചട്ടമനുസരിച്ച് നോട്ടീസ് നൽകിയാൽ വിഷയം തിങ്കളാഴ്ച പരിഗണിക്കുന്ന തരത്തിലാണ് ഉപാധ്യക്ഷൻ സംസാരിച്ചിരുന്നതെന്ന് വ്യക്തമാക്കി. നോട്ടീസിന് നടപടിക്രമമുണ്ടെന്നും അത് പൂർത്തിയാക്കേണ്ടതുണ്ടെന്നുമായിരുന്നു കുര്യെൻറ മറുപടി.
ഗോവ ഗവർണർ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി ചർച്ച നടത്തി സർക്കാറുണ്ടാക്കാൻ ബി.ജെ.പിയെ ക്ഷണിച്ചത് ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം വെള്ളിയാഴ്ച രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. ഗവർണറുടെ ഭരണഘടന ലംഘന നടപടിക്കെതിരെ ചട്ടം 267 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇൗ ചട്ടപ്രകാരം നോട്ടീസ് അനുവദിക്കാനാവില്ലെന്നായിരുന്നു കുര്യെൻറ നിലപാട്.
ചട്ടപ്രകാരം മറ്റൊരു നോട്ടീസ് നൽകണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് കോൺഗ്രസ് തിങ്കളാഴ്ച പുതിയ നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.