റഫാൽ ഇടപാട്: കോൺഗ്രസിെൻറ ആരോപണങ്ങൾ വസ്തുനിഷ്ഠമല്ലെന്ന് അരുൺ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കോൺഗ്രസ് നടത്തുന്നത് തെറ്റായ പ്രചരണമാണെന്ന് അരുൺ ജെയ്റ്റ്ലി. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അസത്യങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റായ പ്രചരണമാണ് നടത്തുന്നത്. നഴ്സറി സ്കൂളിലേയോ പ്രൈമറി സ്കൂളിലേയോ സംവാദം പോലെ ബാലിശമാണ് രാഹുലിെൻറ ആരോപണങ്ങൾ. റഫാൽ കരാറിലെ തുക സംബന്ധിച്ച് കോൺഗ്രസിെൻറ ഒരോ ആരോപണങ്ങളും തെറ്റാണ്. 2007ൽ കോൺഗ്രസ് സർക്കാറാണ് റഫാൽ ഇടപാടിന് മുന്നിട്ടിറങ്ങിയത്. കോൺഗ്രസ് ഒരു മോശം കരാറിൽ ഒപ്പിടുക മാത്രമല്ല, നയങ്ങളെ ദുർബലപ്പെടുത്തി ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുക കൂടിയാണ് ഉണ്ടായതെന്നും ജെയ്റ്റ്ലി പ്രതികരിച്ചു. താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് രാഹുൽ ഗാന്ധിയിൽ നിന്നും വ്യക്തമായ മറുപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഇടപാടുകളിലെ ക്രമക്കേടുകളിലൂടെയും വിവാദങ്ങളിലൂടെയും പേരെടുത്ത പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യൻ നാവികസേനക്ക് വേണ്ടി നല്ലൊരു കരാറിൽ പോലും ഒപ്പുവെക്കാൻ കഴിയാതെ ഒരു ദശാബ്ദം രാജ്യം ഭരിച്ചവരാണ്. ഇന്ത്യയിലെ സ്വകാര്യ നിർമാതാക്കൾക്ക് അവസരം നൽകാതെ നൂറു ശതമാനവും വിദേശ നിർമിത വിമാനങ്ങൾക്ക് വേണ്ടിയുള്ള കരാറുമായി മുന്നോട്ടുപോവുകയും ചെയ്തിരുന്നു. ‘മെയ്ക്ക് ഇൻ ഇന്ത്യ’യിലൂടെ ഇന്ത്യയിലെ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് സർക്കാറിേൻറതെന്നും ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.