സി.എ.ജി കണ്ടെത്തിയ ഏഴ് പദ്ധതികളിലെ അഴിമതിക്ക് ഉത്തരവാദി പ്രധാനമന്ത്രി: കോൺഗ്രസ്
text_fieldsന്യൂഡൽഹി: ‘ഭാരത് മാല’ അടക്കം കേന്ദ്ര സർക്കാറിന്റെ ഏഴ് പദ്ധതികളിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) കണ്ടെത്തിയ കോടികളുടെ അഴിമതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് കോൺഗ്രസ്. പാർലമെന്റിൽ വെച്ച സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് അഴിമതികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സുപ്രിയ ശ്രിനാറ്റെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദ്വാരക എക്സ്പ്രസ്വേ പദ്ധതിക്ക് കിലോമീറ്ററിന് 18 കോടി രൂപ ചെലവ് കണക്കാക്കിയ സ്ഥാനത്ത് കിലോമീറററിന് 250 കോടി രൂപ വീതമാണ് ചെലവിട്ടതെന്നാണ് സി.എ.ഒജി കുറ്റപ്പെടുത്തിയത്. ഭാരത്മാല പദ്ധതിയിൽ 15.37 കോടി ചെലവുള്ള ഒരു കിേലാ മീറ്റർ റോഡ് നിർമാണത്തിന് 32 കോടി രൂപയാണ് ചെലവാക്കിയത്. ടെണ്ടർ നടപടിയിലെ അപാകകതയും സി.എ.ജി റിപ്പോർട്ടിലുണ്ട്. പ്രധാനമന്ത്രി ഏറെ സംസാരിച്ചുകൊണ്ടിരിക്കുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഒരൊറ്റ ഫോൺ നമ്പറിൽ 7.5 ലക്ഷം ഗുണഭോക്താക്കളാണ് രജിസ്റ്റർ ചെയ്തത്.
മരിച്ച 88,000 ആളുകളുടെ പേരിൽ ചികിൽസക്ക് പണം തട്ടി. ഭഗവാൻ രാമന്റെ പേരിൽ അയോധ്യയിൽ ഭൂമി തട്ടിപ്പ് നടത്തിയ ശേഷം ഇപ്പോൾ രജിസ്ട്രേഷൻ ഇല്ലാത്ത കരാറുകാർക്ക് പണം നൽകിയത് സി.എ.ജി പുറത്തുകൊണ്ടു വന്നിരിക്കുന്നു. 2 ജി സ്പെക്ട്രം ലേലത്തിലെ സി.എ.ജി റിപ്പോർട്ട് വലിയ പ്രചാരണമാക്കിയ പ്രധാനമന്ത്രിയും ബി.ജെ.പിയും മാധ്യമങ്ങളും ഏഴ് പദ്ധതികളിലെ അഴിമതിയെ കുറിച്ചുള്ള റിപ്പോർട്ടിൽ മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് കോൺഗ്രസ് വക്താവ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.