രാജസ്ഥാനിൽ സ്വതന്ത്രരെയും ചെറുകക്ഷികളെയും സമീപിച്ച് കോൺഗ്രസും ബി.ജെ.പിയും
text_fieldsജയ്പുർ: രാജസ്ഥാനിൽ വോട്ടെണ്ണലിന്റെ തലേന്ന് വിമതർ ഉൾപ്പെടെ സ്വതന്ത്രരെയും ചെറുകക്ഷികളെയും സമീപിച്ച് കോൺഗ്രസും ബി.ജെ.പിയും. ടിക്കറ്റ് നിഷേധിച്ചതിനാൽ ഇരു പാർട്ടികളിലെയും 40ഓളം വിമതർ മത്സരരംഗത്തുണ്ടായിരുന്നു. വിവിധ എക്സിറ്റ് പോളുകൾ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കടുത്ത പോരാട്ടം പ്രവചിച്ച സാഹചര്യത്തിൽ ഇത്തരം സ്ഥാനാർഥികൾക്ക് പ്രാധാന്യമേറുകയാണ്.
തൂക്കുസഭ വന്നാൽ വിജയിക്കുന്ന വിമതരുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയും പിന്തുണ ഉറപ്പാക്കാൻ തയാറെടുപ്പുകൾ നടത്തിയതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന വ്യാഴാഴ്ച തന്നെ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ഗവർണർ കൽരാജ് മിശ്രയെ കണ്ടിരുന്നു. വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
ബി.എസ്.പി, ഭാരത് ആദിവാസി പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, സി.പി.എം എന്നിവയാണ് മത്സരരംഗത്തുള്ള ചെറുകക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.