കോൺഗ്രസും എസ്.പിയും പാക് അനുഭാവികളെന്ന് മോദി
text_fieldsബസ്തി (യു.പി): കോൺഗ്രസും സമാജ്‌വാദി പാർട്ടിയും (എസ്.പി) പാകിസ്താൻ അനുഭാവികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ ആണവശക്തി പറഞ്ഞ് ഈ പാർട്ടികൾ രാജ്യത്തെ ഭയപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. ആണവ ബോംബുള്ളതിനാൽ പാകിസ്താനെ പേടിക്കണമെന്ന് അവർ പറയുന്നു. 56 ഇഞ്ച് നെഞ്ച് എന്താണെന്ന് അവർക്കറിയില്ലേ? ദുർബലമായ കോൺഗ്രസ് സർക്കാറല്ല, മറിച്ച് മോദിയുടെ ശക്തമായ സർക്കാറാണ് ഭരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലിന് ജനങ്ങൾ സമാജ്‍വാദി പാർട്ടിയെയും കോൺഗ്രസിനെയും ഉറക്കത്തിൽനിന്ന് ഉണർത്തും. തോൽവിക്ക് പ്രതിപക്ഷം വോട്ടുയന്ത്രത്തെ കുറ്റപ്പെടുത്തുമെന്നും യു.പിയിൽ ഇൻഡ്യ സഖ്യം 79 സീറ്റുകൾ നേടുമെന്ന അഖിലേഷ് യാദവിന്റെ അവകാശവാദം പരാമർശിച്ച് മോദി പറഞ്ഞു.
പ്രതിപക്ഷം സനാതനധർമം തകർക്കാൻ ശ്രമിക്കുകയാണ്. രാമക്ഷേത്രത്തിന് ‘ബാബരി പൂട്ട് ഇടാനും’ രാംലല്ല വിഗ്രഹത്തെ വീണ്ടും ടെന്റിലേക്ക് അയക്കാനും അവർ ആഗ്രഹിക്കുകയാണെന്ന് മോദി ആവർത്തിച്ചു. സോണിയ ഗാന്ധിയെ പാർട്ടി അധ്യക്ഷയാക്കിയ ദിവസം പിന്നാക്ക സമുദായത്തിൽപ്പെട്ട മുൻ കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരിയെ കുളിമുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മോദി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.