മധ്യപ്രദേശിൽ 88 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്
text_fieldsഭോപാൽ: മധ്യപ്രദേശിൽ 88 പേരടങ്ങുന്ന കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഇതോടെ 230 അംഗ നിയമസഭയിലേക്ക് ഒരു മണ്ഡലത്തിൽ ഒഴികെ പാർട്ടി സ്ഥാനാർഥികളായി. ബേത്തൽ ജില്ലയിലെ അംല മണ്ഡലത്തിൽ ഡെപ്യൂട്ടി കലക്ടർ നിഷ ബംഗ്രയെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ധാരണ.
എന്നാൽ, ഇവരുടെ രാജി സ്വീകരിക്കാൻ സംസ്ഥാനത്ത് ഭരണം നടത്തുന്ന ബി.ജെ.പി സർക്കാർ തയാറായിട്ടില്ല. ഇതോടെ, വിഷയം കോടതിയുടെ പരിഗണനയിലാണ്. നീണ്ട ചർച്ചകൾക്കൊടുവിൽ മൂന്നിടത്ത് കോൺഗ്രസ് സ്ഥാനാർഥികളെ മാറ്റിയിരുന്നു.
ദിംനി മണ്ഡലത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ നേരിടുന്നത് രവീന്ദർ സിങ് തോമറാണ്. ബി.ജെ.പി വിട്ട് എത്തിയ ദീപക് ജോഷി, ഭൻവാർ സിങ് ശെഖാവത്ത് എന്നിവരെയും കോൺഗ്രസ് കളത്തിലിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.