കനയ്യ കുമാറിന് കോൺഗ്രസിൽ പുതിയ പദവി: എൻ.എസ്.യു ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി
text_fieldsന്യൂഡൽഹി: ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ മുൻ അധ്യക്ഷനും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിനെ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ) എ.ഐ.സി.സി ഇൻചാർജ് ആയി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമന വിവരം അറിയിച്ചത്.
സി.പി.ഐ നേതാവായിരുന്ന കനയ്യകുമാര്‍ 2021ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്കോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, നിലവിൽ വിദ്യാർഥി സംഘടനയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
കനയ്യകുമാറിന്റെ ജന്മദേശമായ ബീഹാറില്‍ പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഈ രാജ്യം രക്ഷപ്പെടണമെങ്കിൽ കോൺഗ്രസ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്നായിരുന്നു സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന കനയ്യ കുമാറിെന്റ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.