വോട്ടുയന്ത്ര അട്ടിമറി തടയാൻ നേതാക്കൾക്ക് കോൺഗ്രസ് പരിശീലനം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്ര അട്ടിമറി തടയാനും വോട്ടർ പട്ടികയി ലെ ക്രമക്കേട് കണ്ടെത്താനും നേതാക്കൾക്ക് കോൺഗ്രസ് പരിശീലനം നൽകും. വോെട്ടടുപ്പ് ദി വസം നാല് ഘട്ടങ്ങളിൽ വോട്ടുയന്ത്രം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബൂത്ത് ഏജൻറുമാർക്ക് അവസരം നൽകും.
ഇൗസമയം ഏതെല്ലാം രീതിയിൽ അട്ടിമറി തടയാൻ സാധിക്കും എന്ന് കൃത്യമായി പരിശീലനം നൽകാനാണ് കോൺഗ്രസ് പദ്ധതി. ഇതു സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്മാർക്ക് എ.െഎ.സി.സി നിർദേശം നൽകിയതായി ‘െടെംസ് ഒാഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
വോട്ടുയന്ത്രം പരിശോധിക്കാൻ അവസരം നൽകുന്ന സമയം പരിശീലനം ലഭിച്ചവരെ മാത്രം ബൂത്തുകളിൽ വിന്യസിക്കും. അവർക്ക് പരിശീലനം നൽകാൻ വിദഗ്ധരെ നിയോഗിക്കും. കൂടാതെ, വോേട്ടഴ്സ് ലിസ്റ്റ് കൃത്യമായി വിലയിരുത്താനും സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. വോേട്ടഴ്സ് ലിസ്റ്റിലെ നീക്കം ചെയ്ത പേരുകളും വ്യാജ പേരുകളും കണ്ടെത്തി വിവരങ്ങൾ യഥാസമയം ചുമതലയുള്ളവരെ അറിയിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് മറ്റൊരു നിർദേശം.
അടുത്തിടെ നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ടുയന്ത്രം അട്ടിമറി തടയാൻ പലയിടങ്ങളിലും പാർട്ടി പ്രവർത്തകരെ കോൺഗ്രസ് സജ്ജമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.