ജി.എസ്.ടി: പാർലമെൻറ് സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിക്കും
text_fieldsന്യൂഡൽഹി: ചെറുകിടവ്യാപാരികൾക്കും മറ്റുമുള്ള ഉത്കണ്ഠ ബാക്കിനിർത്തി തയാറെടുപ്പുകൾ പൂർത്തിയാക്കാതെ ജി.എസ്.ടി നടപ്പാക്കുന്നതിലും അത് മുതലാക്കാൻ ചരിത്രപ്രധാനമായ സെൻട്രൽഹാളിനെ ദുരുപയോഗിക്കുന്നതിലും പ്രതിഷേധിച്ച് വിളംബരചടങ്ങ് കോൺഗ്രസും ഇടതുപാർട്ടികളും അടക്കം പ്രതിപക്ഷം ബഹിഷ്കരിക്കും.
തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി തുടങ്ങിയവയാണ് വിട്ടുനിൽക്കുന്ന മറ്റുപാർട്ടികൾ. വേദിയിൽ ഇരിപ്പിടം നൽകിയ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് ചടങ്ങിെനത്തില്ല. അതേസമയം, ജി.എസ്.ടി കൗൺസിൽ അംഗമെന്ന നിലയിൽ ധനമന്ത്രി തോമസ് െഎസക്കും മുൻഅംഗമെന്ന നിലയിൽ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയും ഡൽഹിയാത്ര നിശ്ചയിച്ചിട്ടുണ്ട്. ജനതാദൾ-യു നേതാവ് നിതീഷ് കുമാറും എത്തുന്നുണ്ട്.
നികുതിപരിഷ്കരണത്തിെൻറ പേരിൽ പ്രത്യേക ചടങ്ങുവിളിച്ച് ചരിത്രപുരുഷനാകാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒരുവേദിയിലുള്ളപ്പോൾ പ്രധാന ചടങ്ങ് നടത്തേണ്ടത് രാഷ്ട്രപതിയാണ്. കീഴ്വഴക്കം മാനിക്കാതെ പ്രധാനമന്ത്രി ജി.എസ്.ടി വിളംബരം നടത്തുന്നത് പ്രഥമപൗരനെ അവമതിക്കലാെണന്നും വിമർശനം ഉയർന്നിട്ടുണ്ട്. സമവായത്തിെൻറ അടിസ്ഥാനത്തിലാണ് ജി.എസ്.ടി നടപ്പാക്കുന്നതെന്നും വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നുമാണ് സർക്കാർ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.