റെയ്ഡ് തടയാൻ കോൺഗ്രസ് സ്ഥാനാർഥിയുടെ ആത്മഹത്യാ ഭീഷണി
text_fieldsഹൈദരാബാദ്: പൊലീസ് റെയ്ഡ് തടയുന്നതിനായി തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർഥി ആത്മഹത്യാ ഭീഷണി മുഴക്കി. കോൺഗ്രസ് സ്ഥാനാർഥിയായ വന്ദേരു പ്രതാപ് റെഡ്ഢിയാണ് ആത്മഹത്യാശ്രമം നടത്തിയത്. ഹൈദരാബാദിലെ കോംപള്ളിയിലുള്ള വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നത് തടയുന്നതിനായാണ് ഇയാൾ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ഗജ്വെൽ നിയമസഭാ മണ്ഡലത്തിലാണ് പ്രതാപ് റെഡ്ഢി മത്സരിക്കുന്നത്. റെഡ്ഢിയുടെ ആളുകൾ കോംപള്ളിയിലിലെ വീട്ടിൽ വെച്ച് ആളുകൾക്ക് പണം വിതരണം ചെയ്യുന്നുെവന്ന് ടി.ആർ.എസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകിയിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശ പ്രകാരം തിങ്കളാഴ്ച രാത്രി െപാലീസ് പരിശോധനക്ക് എത്തുകയായിരുന്നു. എന്നാൽ െറഡ്ഢിയും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരെ വീടിനുള്ളിൽ കയറാൻ അനുവദിച്ചില്ല. പരിശോധനയുടെ പേരിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഭയപ്പെടുത്താനാണ് പൊലീസിെൻറ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.
കെ.സി.ആറിെൻറ എരവെല്ലിയിലുള്ള വീട്ടിൽ ധാരാളം പണം വിതരണം നടക്കുന്നുവെന്ന് വിവരമുണ്ട്. ഞാൻ നിങ്ങൾക്ക് രേഖാമൂലം പരാതി നൽകാം. നിങ്ങൾക്ക് അദ്ദേഹത്തിെൻറ ഫാംഹൗസിൽ പരിേശാധന നടത്താൻ ധൈര്യമുണ്ടോ? - റെഡ്ഢി പൊലീസുകാരോട് ചോദിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശ പ്രകാരമാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും ജോലിക്ക് തടസം നിൽക്കരുെതന്നും പൊലീസ് അദ്ദേഹത്തോട് ആവശ്യെപ്പട്ടു. തടസം നിന്നാൽ വീട്ടിൽ ഇടിച്ചു കയറുമെന്ന് പൊലീസ് അറിയിച്ചതോടെ റെഡ്ഢി പ്രവർത്തകരോട് പെട്രോൾ െകാണ്ടു വരാൻ ആവശ്യപ്പെട്ടു. പെട്രോൾ സ്വന്തം ദേഹത്ത് ഒഴിക്കാനുള്ള റെഡ്ഢിയുടെ ശ്രമം പൊലീസ് തടഞ്ഞു.
തുടർന്ന് ജോലി തടസപ്പെടുത്തിയതിന് റെഡ്ഢിയെ കസ്റ്റഡിയിലെടുക്കുകയും വീടിനു പുറത്ത് മുദ്രാവാക്യം വിളിക്കുന്നവരോട് ഡ്യൂട്ടി തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും െചയ്തു. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പണമോ മറ്റ് അമൂല്യ വസ്തുക്കേളാ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.