Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ൺ​ഗ്ര​സ്...

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക: ഡ​ൽ​ഹി​യി​ൽ നാ​ളെ യോ​ഗം

text_fields
bookmark_border
congress
cancel

ന്യൂ​ഡ​ല്‍ഹി: കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​പ്പ​ട്ടി​ക​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഏ​ഴി​ന് വൈ​കീ​ട്ട് യോ​ഗം ചേ​രും. കെ.​പി.​സി.​സി. അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും. ക​ണ്ണൂ​ർ സീ​റ്റി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ൽ സു​ധാ​ക​ര​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഡ​ല്‍ഹി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​തീ​ശ​ൻ ഏ​ഴി​നെ​ത്തും.

ക​ണ്ണൂ​രി​ന് പു​റ​മെ ആ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വും ന​ട​ന്നി​ട്ടി​ല്ല. എ.​ഐ.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. വ​യ​നാ​ട്ടി​ൽ സി​റ്റി​ങ് എം.​പി രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​മെ​ന്നു​റ​പ്പി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ ഏ​ക മു​സ്‍ലിം സ്ഥാ​നാ​ർ​ഥി ആ​ല​പ്പു​ഴ​യി​ലോ ക​ണ്ണൂ​രി​ലോ വ​ന്നേ​ക്കും. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​റ്റി​ങ് എം.​പി​മാ​രാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsCongressLok Sabha Elections 2024
News Summary - Congress candidate list- Meeting on thursday in Delhi
Next Story