Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ കോൺഗ്രസ്​ പട്ടികയായി; ഖു​ശ്​​ബു​വി​ന്​ സീ​റ്റി​ല്ല

text_fields
bookmark_border
തമിഴ്​നാട്ടിൽ കോൺഗ്രസ്​ പട്ടികയായി; ഖു​ശ്​​ബു​വി​ന്​ സീ​റ്റി​ല്ല
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ‘ശി​വ​ഗം​ഗ’ ഒ​ഴി​കെ​ മ​റ്റ്​ എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ്​ സ്​​ഥാ​ന ാ​ർ​ഥി​ക​ളാ​യി. പു​തു​ച്ചേ​രി ഉ​ൾ​പ്പെ​ടെ 10 സീ​റ്റു​ക​ളാ​ണ്​ ഡി.​എം.​കെ മു​ന്ന​ണി​യി​ൽ കോ​ൺ​ഗ്ര​സി​നു​ള്ള​ ത്. സി​നി​മാ​താ​ര​വും അ​ഖി​ലേ​ന്ത്യ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വു​മാ​യ ഖു​ശ്​​ബു​വി​ന്​ സീ​റ്റി​ല്ല. പു​തു​ച്ചേ​രി​യി​ൽ വി. ​വൈ​ദ്യ​ലിം​ഗം പ​ത്രി​ക ന​ൽ​കി.

2009ൽ ​മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം ജ​യി​ച്ച​തും 2014ൽ ​മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം തോ​റ്റ​തു​മാ​യ ശി​വ​ഗം​ഗ​യി​ൽ സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ശി​വ​ഗം​ഗ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ സ്​​ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​ദ​ർ​ശ​ന​ൻ നാ​ച്ചി​യ​പ്പ​നാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള ഒ​രാ​ൾ.

ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കെ. ​ജ​യ​കു​മാ​ർ (തി​രു​വ​ള്ളൂ​ർ), വി​ഷ്​​ണു​പ്ര​സാ​ദ് (ആ​റ​ണി), വ​സ​ന്ത്​​കു​മാ​ർ (ക​ന്യാ​കു​മാ​രി) എ​ന്നി​വ​ർ സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്. എ. ​ചെ​ല്ല​കു​മാ​ർ (കൃ​ഷ്​​ണ​ഗി​രി), ജ്യോതി​മ​ണി (ക​രൂ​ർ), മു​ൻ ത​മി​ഴ്​​നാ​ട്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ എ​സ്. തി​രു​നാ​വു​ക്ക​ര​സ​ർ (തി​രു​ച്ചി), മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഇ.​വി.​കെ.​എ​സ്​ ഇ​ള​േ​ങ്കാ​വ​ൻ (തേ​നി), മാ​ണി​ക്​ താ​ക്കൂ​ർ (വി​രു​തു​ന​ഗ​ർ) എ​ന്നി​വ​രാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresstamilnaduLok Sabha Electon 2019
News Summary - Congress Candidate list in Tamilnadu- India news
Next Story