നെഹ്റുവും ദേശീയ പതാകയും പ്രൊഫൈൽ ചിത്രം; വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: സമൂഹമാധ്യമ പ്രൊഫൈൽ ചിത്രങ്ങളിൽ ദേശീയപതാക ചേർക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടുള്ള മറുപടിയായി, ജവഹർലാൽ നെഹ്റു ദേശീയപതാകയേന്തി നിൽക്കുന്ന ചിത്രം ചേർത്തുള്ള കോൺഗ്രസ് പ്രതികരണത്തെ വിമർശിച്ച് ബി.ജെ.പി.
രാഹുൽ ഗാന്ധി തന്റെ കുടുംബത്തിനപ്പുറത്തേക്ക് നോക്കണമെന്നും പാർട്ടി അംഗങ്ങൾക്ക് അവരുടെ സ്വന്തം ചിത്രം ദേശീയപതാകക്കൊപ്പം ചേർക്കാൻ അവസരം നൽകണമെന്നും ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പരിഹസിച്ചു. ''രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ തങ്ങളുടെ നേതാവിന്റെ ചിത്രമാണ് കോൺഗ്രസ് നേതാക്കൾ പ്രദർശിപ്പിച്ചത്. പാവങ്ങളിൽ പാവങ്ങളായ 135 കോടി ജനങ്ങളുടേതാണ് ത്രിവർണപതാക.
ദേശീയപതാകയേന്തി നിൽക്കുന്ന ചിത്രം ആർക്കും തങ്ങളുടെ സമൂഹമാധ്യമ ചിത്രമാക്കി വെക്കാം. മറ്റുള്ളവർക്കും ഇതിനുള്ള അവസരം രാഹുൽ നൽകുമെന്നാണ് കരുതുന്നത്.'' സംബിത് പത്ര കൂട്ടിച്ചേർത്തു. 'ഓരോ വീട്ടിലും ത്രിവർണപതാക'യെന്ന സർക്കാറിന്റെ പദ്ധതി രാഷ്ട്രീയത്തിനതീതമായി കാണണമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.