തെരഞ്ഞെടുപ്പ് കമീഷൻ മോദിയുടെ കളിപ്പാവയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ സബർമതിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം റോഡ്േഷാ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി െപരുമാറ്റച്ചട്ടം ലംഘിച്ചതായി കോൺഗ്രസ്.
മുതിർന്ന പാർട്ടി നേതാവ് പി ചിദംബരമാണ് ട്വിറ്ററിൽ മോദി നിയമവിരുദ്ധമായി റോഡ്ഷോ സംഘടിപ്പിച്ചതിനെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമീഷൻ പണിയെടുക്കാതെ ഉറങ്ങുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Allowing a roadshow of PM on voting day is a gross violation of code of conduct. It is an election campaign. What is the EC doing?
— P. Chidambaram (@PChidambaram_IN) December 14, 2017
‘‘വോട്ട് രേഖപ്പെടുത്തുന്ന ദിവസം റോഡ്ഷോ നടത്തിയത് െപരുമാറ്റച്ചട്ട ലംഘനമാണ്, മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ ഉറങ്ങുകയാണോയെന്ന് ചിദംബരം പരിഹസിച്ചു.
The images on TV will leave no one in doubt that the BJP and PM have conducted a full fledged campaign on polling day. Shocking violation of Rules. EC is sleeping on the job.
— P. Chidambaram (@PChidambaram_IN) December 14, 2017
രാജ്യത്തെ മാധ്യമങ്ങൾ സംഭവത്തിെൻറ ധാർമികത പരിശോധിക്കണമെന്നും നീതികരിക്കാനാവാത്ത പെരുമാറ്റച്ചട്ട ലംഘനം അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷനെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Stand up Media to this unprecedented violation of the code of conduct. Condemn the EC for allowing this gross abuse.
— P. Chidambaram (@PChidambaram_IN) December 14, 2017
തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടനാ ഉത്തരാവിദത്തം നിർവഹിക്കുന്നതിൽ പരാജയപ്പെെട്ടന്ന് കോൺഗ്രസ്സ് പാർട്ടി വക്താവ് രൺദീപ് സിങ് സുർേജവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ മോദിയുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണെന്നും ഗുജറാത്തിൽ പരാജയ ഭീതിയിലായത് കൊണ്ടാണ് ബി.ജെ.പിയുടെ പതാകയേന്തി മോദി റോഡ്ഷോ സംഘടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.