കോൺഗ്രസിന് പുതിയമുഖം: ‘പ്രഫഷണൽ കോൺഗ്രസുമായി’ ശശി തരൂർ
text_fieldsന്യൂഡൽഹി: എഞ്ചിനീയർമാർ, ഡോക്ടർമാർ, ചാർേട്ടഡ് അക്കൗണ്ടൻറുമാർ തുടങ്ങി പ്രഫഷണലുകൾ തെരഞ്ഞെടുപ്പിൽ മുൻ നിരയിൽ അണിനിരക്കാറില്ല. അതേസമയം, അഭിപ്രായ രൂപീകരണത്തിൽ ഇവർ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.െജ.പിയുമാണ് ഇത്തരം പ്രഫഷണലുകളെ പ്രചാരണത്തിന് ഉപയോഗിച്ച് വിജയം നേടിയവർ. എന്നാൽ ഒടുവിൽ കോൺഗ്രസും പ്രഫഷണലുകളെ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കുന്നു. ‘പ്രഫഷണൽസ് കോൺഗ്രസ്’ എന്ന പുതിയ വിങ്ങിന് കോൺഗ്രസ് രൂപം നൽകി. സാമൂഹിക മാധ്യമങ്ങളിലും പ്രഫഷണലുകൾക്കിടയിലും സ്വീകാര്യനായ ശശി തരൂരിെൻറ നേതൃത്വത്തിലാണ് പുതിയ വിങ്ങ് തുടങ്ങുന്നത്.
‘പ്രഫഷണൽസ് കോൺഗ്രസ്’ എന്ന പേരിൽ ഒരു ഒാൺലൈൻ വേദിയായാണ് തുടങ്ങിയത്. വനിതാ ശാക്തീകരണം, ജോലി, നികുതി ഘടന, വിദ്യാഭ്യാസം, മാലിന്യ നിർമാർജനം തുടങ്ങി വിവിധ വിഷയങ്ങൾക്കായി ഇതിൽ പ്രത്യേക വിഭാഗങ്ങളുണ്ട്. ആദായനികുതി നൽകുന്നവർക്കാണ് പ്രഫഷനൽസ് കോൺഗ്രസിൽ അംഗത്വത്തിന് അർഹത. 1000 രൂപ ഫീസ് നൽകണം. രാഷ്ട്രീയത്തിനു പുറത്തു നിൽക്കുന്ന പ്രഫഷനലുകളെ രാഷ്ട്രീയ മുഖ്യധാരയിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ശശി തരൂർ പറഞ്ഞു. ആദായനികുതി നൽകുന്ന ഇലക്ട്രീഷ്യനും പ്ലംബർക്കും അംഗത്വമെടുക്കാം.
2009ൽ തന്നെ സമാനമായ വേദി തുടങ്ങണമെന്ന് തരൂർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് അന്ന് അതിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. അതിനിടെയാണ് മോദി പാർട്ടിക്കുള്ളിലെ പ്രഫഷണലുകളെ വച്ച് നേട്ടം കൊയ്തത്. മോദിയുടെ ഒാൺലൈൻ തരംഗത്തിൽ പ്രതീക്ഷ കണ്ട പ്രഫഷണലുകൾ മോദിക്ക് വോട്ട് ചെയ്തു. കോൺഗ്രസിന് അടിപതറി. അതോടെയാണ് പാർട്ടിയിലെ പ്രഫഷണലുകളെ ഇറക്കിക്കൊണ്ട് തരംഗമുണ്ടാക്കാൻ കോൺഗ്രസും ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.