എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം ഇല്ലാതാക്കാൻ കോൺഗ്രസ് ഗൂഢാലോചന -മോദി
text_fieldsദിയോഘർ/ഗോഡ്ഡ (ഝാർഖണ്ഡ്): എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം ഇല്ലാതാക്കാൻ കോൺഗ്രസിന്റെ ‘രാജകുമാരൻ’ ഗൂഢാലോചന നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജകുമാരന്റെ പിതാവ് സംവരണം ഇല്ലാതാക്കാൻ പരസ്യം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും പേര് പരാമർശിക്കാതെയായിരുന്നു മോദിയുടെ ആരോപണം.
കോൺഗ്രസിന് അപകടകരമായ ലക്ഷ്യങ്ങളാണ് ഉള്ളത്. ഈ വിഭാഗങ്ങളെ ദുർബലമാക്കാനാണ് ശ്രമം നടക്കുന്നത്. ഝാർഖണ്ഡിന്റെ സ്വഭാവം മാറ്റാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ദിയോഘഡിലും ഗോഡ്ഡയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ മോദി പറഞ്ഞു. നുഴഞ്ഞുകയറ്റംമൂലം സന്താൾ പർഗാനയിലെ ആദിവാസി ജനസംഖ്യ പകുതിയായി കുറഞ്ഞു. ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാർ നുഴഞ്ഞുകയറ്റക്കാരെ സ്ഥിര പൗരന്മാരാക്കാൻ സഹായിച്ചു. സംസ്ഥാനത്ത് എൻ.ഡി.എ സർക്കാർ രൂപവത്കരിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ താൻ വരുമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.