Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺ​ഗ്രസ്​ പരാജയം;...

കോൺ​ഗ്രസ്​ പരാജയം; വിലയിരുത്തൽ നടക്കാത്തത്​ രാഹുൽ രാജിവെച്ചതിനാൽ -സൽമാൻ ഖുർശിദ്​

text_fields
bookmark_border
Salman-Khurshid-and-rahul
cancel

ന്യൂഡൽഹി: കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനേറ്റ പരാജയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചെന്ന്​ മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്​​. കോൺഗ്രസ്​ പരാജയ കാരണം കണ്ടെത്താൻ അഞ്ച്​ മാസത്തോളമായി ബുദ്ധിമുട്ടുകയാണ്​. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി രാജി വെച്ചൊഴിഞ്ഞതിനാൽ കോൺഗ്രസിന്​ പാരാജയ കാരണം വിലയിരുത്താൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിക്കൊണ്ടുള്ള താത്​ക്കാലിക സംവിധാനത്തിൽ താൻ തൃപ്​തനല്ല. നേതാവ്​ ആരാണെങ്കിലും അദ്ദേഹത്തെ സ്ഥിരമായി വേണമെന്നും എവിടെയെങ്കിലും ഇക്കാര്യം രേഖപ്പെടുത്തപ്പെടുമെന്നതിനാലാണ്​ തൻെറ വിഷമം പങ്കു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയ കാരണത്തെ വിലയിരുത്താൻ ഒരു നേതൃത്വത്തെ ആവ​ശ്യമാണ്​. പക്ഷെ ദൗഭാഗ്യകരവും ദുഃഖകരവുമായ കാര്യമെന്തെന്നാൽ, ഞങ്ങൾക്ക് ഞങ്ങളുടെ​ നേതാവിനെ നഷ്​ടപ്പെട്ടു എന്നതാണ്​. അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന്​ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം തുടരണമെന്നാണ്​ തങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും സൽമാൻ ഖുർശിദ്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssalman khurshidmalayalam newsindia newsRahul Gandhi
News Summary - Congress couldn’t analyse poll defeat because Rahul walked away: Salman Khurshid -india news
Next Story