ഇനി പാർലമെന്‍റോ സുപ്രീംകോടതിയോ; സർക്കാറിനെ വിമർശിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഷാജഹാെൻറ ചെേങ്കാട്ട അഞ്ച് വർഷത്തേക്ക് ഡാൽമിയ ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോൺഗ്രസ്.
ചെങ്കോട്ടക്ക് ശേഷം ഇനി പാർലമെന്‍റ്, ലോക് കല്യാൺ മാർഗ്, സുപ്രീംകോടതി ഇതിൽ ഏതാണ് സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നതെന്ന് കോൺഗ്രസ് ട്വിറ്ററിലൂടെ ചോദിച്ചു. ട്വിറ്റർ പോളിൽ നാല് ഒാപ്ഷനുകളായി ഇവ നൽകിയാണ് കോൺഗ്രസ് സർക്കാറിനെ പരിഹസിച്ചത്.
After handing over the Red Fort to the Dalmia group, which is the next distinguished location that the BJP government will lease out to a private entity? #IndiaSpeaks
— Congress (@INCIndia) April 28, 2018
ചരിത്ര സ്മാരകങ്ങളെ ഏറ്റെടുക്കുന്ന പദ്ധതിപ്രകാരം ഡാൽമിയ ഗ്രൂപ്പാണ് ചെേങ്കാട്ടയെ സ്വന്തമാക്കിയത്.
25 കോടി രൂപക്കാണ് അഞ്ച് വർഷത്തേക്കുള്ള ചെേങ്കാട്ടയെ ഡാൽമിയ ഗ്രൂപ്പ് സ്വന്തമാക്കിയത്. ചെേങ്കാട്ടയുടെ വികസപ്രവർത്തനങ്ങൾ ഇനി അഞ്ച് വർഷത്തേക്ക് നടപ്പാക്കുക ഡാൽമിയ ഗ്രൂപ്പ് ആയിരിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാഷ്ട്രപതി പ്രഖ്യാപിച്ച അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ് പദ്ധതി പ്രകാരണമാണ് ചെേങ്കാട്ടയിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഡാൽമിയ ഗ്രൂപ്പിന് ലഭിച്ചത്.
ചെേങ്കാട്ടയിൽ ഡാൽമിയ കുടിവെള്ള കിയോസ്കുൾ, ബെഞ്ചുകൾ എന്നിവ അടുത്ത ആറുമാസത്തിനകം സ്ഥാപിക്കും. ശൗചാലയങ്ങളുടെ വികസനം, നടപ്പാതകൾ, ലാൻഡ്സ്കേപ്പിങ്, 3 ഡി തിയേറ്റർ, വാഹനങ്ങളുടെ ചാർജിങ് കേന്ദ്രം, കഫറ്റീരിയ എന്നിവയാണ് ഡാൽമിയയുടെ ഭാവി വികസന പദ്ധതികൾ.
ചെേങ്കാട്ടയെ വികസിപ്പിക്കാനായി ടൂറിസം മന്ത്രാലയം അവസനം നൽകിയതിൽ അഭിമാനമുണ്ടെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സുന്ദീപ് കുമാർ പറഞ്ഞു. ചെേങ്കാട്ടെയ ലോകോത്തര സ്മാരകമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.