ഉത്തേജക പാക്കേജ് തന്ത്രം മാത്രം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഉത്തേജക പാക്കേജ് എന്നപേരിൽ സർക്കാർ പ്രഖ്യാപിക്കുന്ന ചില നടപടികൾ സാമ് പത്തിക മാന്ദ്യത്തിനു മുന്നിൽ വഴിമുട്ടി നിൽക്കുന്ന സർക്കാർ പ്രയോഗിക്കുന്ന കുറുക്കു വഴി തന്ത്രമാണെന്ന് കോൺഗ്രസ്. വിപണി പണഞെരുക്കം നേരിടുേമ്പാൾ, സാമ്പത്തിക മേഖലയി ൽ സർക്കാറിെൻറ ദർശനമെന്ത് എന്നതാണ് പ്രധാനമെന്ന് പാർട്ടി വക്താവ് മനീഷ് തിവ ാരി പറഞ്ഞു.
മൂന്നുകോടി തൊഴിലാളികൾ തൊഴിൽ നഷ്ടത്തിെൻറ വക്കിലാണ്. പതിറ്റാണ്ട ുകൾക്കിടയിൽ ഏറ്റവും മോശപ്പെട്ട കാലമാണിതെന്ന് വസ്ത്രനിർമാണ മേഖലയിലുള്ളവർ പറയുന്നു. അടിവസ്ത്ര വ്യവസായം പോലും പ്രതിസന്ധിയിലാണ്.
ബിസ്ക്കറ്റ് നിർമാണ കമ്പനിയായ പാർലെ 10,000 തൊഴിലാളികളെ വേണ്ടെന്നു വെച്ചു. വ്യാഴാഴ്ച മാത്രം ഒാഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചത് 902 കോടി രൂപയാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞ് ഡോളറൊന്നിന് 72 രൂപ എന്ന നിരക്കിലെത്തി. വാഹന മേഖലയിൽ മൂന്നരലക്ഷം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.
മാരുതി സുസൂകി കമ്പനിയുടെ മാത്രം കാര്യമെടുത്താൽ ആറുമാസം തുടർച്ചയായി നിർമാണം നാലിലൊന്നു കണ്ട് കുറക്കേണ്ടി വന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഇൗ സ്ഥിതി പ്രധാനമന്ത്രി അവഗണിക്കുകയാണെന്ന് മനീഷ് തിവാരി കുറ്റപ്പെടുത്തി.
യു-ടേൺ പാക്കേജ്
ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം മുൻനിർത്തി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പുതിയ പ്രഖ്യാപനങ്ങളിൽ പലതും ബജറ്റിെൻറ യു-ടേൺ. തെൻറ ആദ്യ ബജറ്റിൽ മുന്നോട്ടുവെച്ച് പാർലമെൻറിൽ പാസാക്കിയെടുത്ത നിർദേശങ്ങൾ പലതും പിൻവലിക്കേണ്ടിവന്നത് സാമ്പത്തികരംഗത്തെ സർക്കാറിെൻറ ദീർഘവീക്ഷണമില്ലായ്മക്ക് തെളിവായി പ്രതിപക്ഷം ഉയർത്തിക്കാട്ടുകയാണ്.
ബജറ്റിൽ വിദേശ നിക്ഷേപകർക്ക് (എഫ്.പി.െഎ) ഏർപ്പെടുത്തിയ ഉയർന്ന നികുതി (സർചാർജ്) പിൻവലിച്ചു. ഇക്വിറ്റി ഒാഹരികളുടെ കൈമാറ്റം വഴിയുള്ള മൂലധന നേട്ടത്തിെൻറ സർചാർജ് പിൻവലിച്ചു. സ്റ്റാർട്ട് അപുകൾക്ക് ആദായ നികുതി നിയമത്തിലെ 56(2)(7ബി) പ്രകാരമുള്ള എയ്ഞ്ചൽ നികുതി പിൻവലിച്ചു.
നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സൃഷ്ടിച്ച പണഞെരുക്കം സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുന്നുവെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് ധനമന്ത്രിയുടെ ആദ്യഗഡു പ്രഖ്യാപനം വന്നത്. ജി.എസ്.ടി കുടിശ്ശിക ഉടൻ കൊടുത്തു തീർക്കും, നികുതിപിരിവിലെ കാർക്കശ്യം കുറക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും വ്യവസായികൾ നേരിടുന്ന പ്രതിസന്ധി കൂടി പ്രതിഫലിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.