ഉവൈസി ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു, മതേതര പാർട്ടികൾ സൂക്ഷിക്കണം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: എക്സിറ്റ് േപാളുകൾ പ്രവചിച്ചതിൽനിന്ന് ഭിന്നമായി ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം മുന്നിലെത്തിയതോടെ അസദുദ്ദീൻ ഉവൈസി എം.പിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമീെൻറ (എ.ഐ.എം.ഐ.എം) നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. മഹാസഖ്യത്തിെൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയുെട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആേരാപിച്ചു. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി പറഞ്ഞു.
'ഞങ്ങൾക്ക് വിജയം ഉറപ്പായിരുന്നു. എന്നാൽ, ചില ചെറു പാർട്ടികൾ ആ വിജയം തടഞ്ഞു. ഞങ്ങളെ ഉന്നമിടാൻ ബി.ജെ.പി ഉവൈസിയെ ഉപയോഗിക്കുകയാണ്. നിതീഷ് കുമാറിെൻറ വോട്ടുകൾ ഭിന്നിപ്പിക്കാൻ എൽ.ജെ.പിയെയും ബി.െജ.പി ഉപയോഗപ്പെടുത്തി.' -ചൗധരി പറഞ്ഞു.
ബിഹാറിൽ വോട്ടെണ്ണൽ പത്തു മണിക്കൂർ പിന്നിട്ടപ്പോൾ അഞ്ചു സീറ്റുകളിൽ എ.ഐ.എം.ഐ.എം മുന്നിട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. ഇതിൽ 14ഉം കിഷൻഗഞ്ച്, അരാരിയ, പുർണിയ, കാത്യാർ എന്നീ ജില്ലകൾ ഉൾപെടുന്ന സീമാഞ്ചൽ മേഖലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.