ഉത്തേജക പാക്കേജ് പ്രഖ്യാപനം തൊലിപ്പുറ ചികിത്സ; സർക്കാറിന് പണമില്ല –കോൺഗ്രസ്
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യം കൈകാര്യം ചെയ്യുന്നതിൽ ധനമന്ത്രി നിർമല സീതാരാമന് ദി ശാബോധമില്ലെന്നും പുതിയ നടപടികൾ തൊലിപ്പുറ ചികിത്സയാണെന്നും കോൺഗ്രസ്. തകർച്ച യുടെ രൂക്ഷത എത്രയെന്ന് മനസ്സിലാക്കാൻ മന്ത്രിക്ക് കഴിയുന്നിെല്ലന്നും ആദ്യ രണ്ടു ഉത ്തേജന പ്രഖ്യാപനങ്ങൾക്കു ശേഷം സാഹചര്യം കൂടുതൽ മോശമായിരിക്കുകയാണന്നും പാർട്ടി വ ക്താവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി.
ഇപ്പോൾ പ്രഖ്യാപിച്ച ചെറുപദ്ധതികളല്ല, മൂ ലധനം ഒഴുക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, സർക്കാറിെൻറ കൈവശം ഇതിനുള്ള പണമില്ലെന്നും കൂട്ടിച്ചേർത്തു. ‘‘സമഗ്ര സാമ്പത്തിക പുനരുജ്ജീവന പദ്ധതിയായിരുന്നു ധനമന്ത്രിയിൽനിന്ന് പ്രതീക്ഷിച്ചത്.
ഇന്ത്യയുടെ സവിശേഷ സാമ്പത്തികശാസ്ത്രം സംബന്ധിച്ച് മന്ത്രിയുടെ ധാരണ അപര്യാപ്തമാണ്. സാഹചര്യത്തിെൻറ ഗൗരവം മനസ്സിലാക്കാതെ ധാർഷ്ട്യം പ്രകടിപ്പിക്കുകയാണ് സർക്കാർ’’ -ആനന്ദ് ശർമ വിമർശിച്ചു.
സ്വാഗതാർഹം പക്ഷേ, ഗൗരവം ഉൾക്കൊള്ളുന്നില്ല –റിയൽ എസ്റ്റേറ്റ് മേഖല
ന്യൂഡൽഹി: ഭവനനിർമാണ മേഖലയുടെ പുനരുജ്ജീവനത്തിനായി സർക്കാർ പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജ് സ്വാഗതാർഹമാണെന്നും എന്നാൽ, മേഖലയുടെ തിരിച്ചുവരവിന് കൂടുതൽ ഉത്തേജനം ആവശ്യമാണെന്നും റിയൽ എസ്റ്റേറ്റ്-ഭവന നിർമാണ രംഗത്തെ പ്രമുഖർ.
മേഖലയിലുണ്ടായ, ഡിമാൻഡിൽ വന്ന കുറവും വിൽപന ഇടിഞ്ഞതും ശരിയാംവിധം സർക്കാർ പരിഗണിച്ചിെല്ലന്നും അവർ കുറ്റപ്പെടുത്തി. ഇടത്തരം ഭവന പദ്ധതികളുടെ പരമാവധി വില 45 ലക്ഷം രൂപയിൽ നിന്ന് ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബിൽഡർമാർ ചൂണ്ടിക്കാട്ടി.
‘‘പ്രതലത്തിൽ ഉരച്ചുനോക്കുക മാത്രമാണ് ഈ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്. സാഹചര്യത്തിെൻറ ഗൗരവം അധികൃതർ മനസ്സിലാക്കിയിട്ടില്ല. മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്കുള്ള സംഭാവനയിൽ റിയൽ എസ്റ്റേറ്റ് രണ്ടാമതാണ്. കൂടാതെ ലക്ഷങ്ങൾക്ക് തൊഴിൽ നൽകുന്നു. അതിനാൽ, ഞങ്ങൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നു’’ -‘ക്രഡായ്’ ചെയർമാൻ ജെക്സെയ് ഷാ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.