വോട്ടുയന്ത്രങ്ങളിലെ അട്ടിമറിക്കെതിരെ കോൺഗ്രസ് ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ വോട്ടുയന്ത്രങ്ങളുെട അട്ടിമറിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെയും ഹൈകോടതിയെയും സമീപിച്ചു. സുരക്ഷവീഴ്ച സംഭവിച്ചുെവന്ന് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് മധ്യപ്രദേശ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്. ഹരജി ഇൗ മാസം ആറിന് പരിഗണിക്കും.
അന്വേഷണം ആവശ്യപ്പെട്ട് കപിൽ സിബൽ, കമൽനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധിസംഘമാണ് തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിച്ചത്. അതേസമയം, വോട്ടുയന്ത്രങ്ങൾക്ക് സുരക്ഷ ഭീഷണി ഉണ്ടായാൽ വെടിവെക്കാനുളള മധ്യപ്രദേശിലെ റേവ ജില്ല കലക്ടർ പ്രീതി മൈഥിലി ഉത്തരവിട്ടു. സ്ട്രോങ് മുറിയിലേക്ക് ആരെങ്കിലും അതിക്രമിച്ചുവന്നാൽ വെടിവെക്കാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.