രാഹുൽ ഗാന്ധി അംബാസിഡറെ കണ്ടെന്ന് ചൈന; നിഷേധിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അതിർത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കെ കോൺഗ്രസ് ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡറെ സന്ദർശിച്ചുവെന്ന് എംബസി. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്നതിനാണ് രാഹുൽ ഗാന്ധി ചൈനീസ് അംബാസിഡർ ലുവോ ഷവോഹിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ചൈനീസ് എംബസി അറിയിച്ചു. ജൂലൈ എട്ടിനായിരുന്നു ചൈനീസ് അംബാസിഡറുമായുള്ള കൂടിക്കാഴ്ച.
രാഹുലിെൻറ കൂടിക്കാഴ്ചയെ കുറിച്ച് ചൈനീസ് എംബസിയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ കുറിപ്പ് പ്രസിദ്ധീകരിക്കുകയാണുണ്ടാണുണ്ടായത്. എന്നാൽ ഇൗ വിവരം കോൺഗ്രസ് നിഷേധിച്ചു. വിദേശകാര്യമന്ത്രാലയത്തിനും വാർത്താവിനിമയ മന്ത്രാലയത്തിനും വേണ്ടി തയാറാക്കിയ വ്യാജ വാർത്തയാണ് ഇതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
അതിർത്തിയിൽ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കുേമ്പാൾ മൂന്ന് കേന്ദ്രമന്ത്രിമാർ ചൈന സന്ദർശിച്ചതും നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ഷി ജിംപിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതൊന്നും ചോദ്യം ചെയ്യാതെ കോൺഗ്രസിനെതിരെ വ്യാജ വാർത്തയുണ്ടാക്കുകയാണ് രാജഭക്തരെന്ന് സുർജേവാല വിമർശിച്ചു.
സിക്കിം സെക്ടറിലെ ദോക്ലാമിൽ ചൈനീസ് സൈന്യം കടന്നുകയറിയിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.