ആന്ധ്രപ്രദേശിന് പ്രത്യേക പദവിയില്ലെങ്കിലെന്താ...അമരാവതിക്ക് പ്രത്യേക ധനസഹായ പാക്കേജ് കിട്ടിയല്ലോ; ചന്ദ്രബാബു നായിഡുവിനെ ട്രോളി ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തിൽ നിന്ന് പിന്നാക്കം പോയ ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡുവിനെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. 2018ൽ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ചന്ദ്രബാബു നായിഡു, ഇപ്പോൾ അമരാവതിക്ക് പ്രത്യേക ധനസഹായ പാക്കേജ് നേടിയെടുത്തിരിക്കുന്നുവെന്നായിരുന്നു ജയ്റാം രമേശിന്റെ പരിഹാസം. കേന്ദ്ര ബജറ്റിൽ ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാന നഗരത്തിന്റെ വികസനത്തിനടക്കം 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയ്റാം രമേശ്.
''2018ൽ ആന്ധ്രപ്രദേശിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടതാണ് ചന്ദ്രബാബു നായിഡു. ആറുവർഷത്തെ നാടകത്തിന് ശേഷം ടി.ഡി.പി എം.പിമാരുടെ കൂടി പിന്തുണയോടെ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരമേറ്റപ്പോൾ, അമരാവതിക്ക് പ്രത്യേക സാമ്പത്തിക സഹായം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.''-എന്നാണ് ജയ്റാം രമേശ് എക്സിൽ പ്രതികരിച്ചത്.
2014ൽ പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം നടപ്പാക്കാൻ 10 വർഷം എടുത്തത് എന്തുകൊണ്ടാണ്? ഈ ബജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മൂന്നു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. സംസ്ഥാനത്തെ റെയിൽ, റോഡ് ഗതാഗത വികസനത്തിനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.