Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ സംഘടന...

കോൺഗ്രസ്​ സംഘടന തെരഞ്ഞെടുപ്പി​െൻറ സമയക്രമം പ്രഖ്യാപിച്ചു

text_fields
bookmark_border
കോൺഗ്രസ്​ സംഘടന തെരഞ്ഞെടുപ്പി​െൻറ സമയക്രമം പ്രഖ്യാപിച്ചു
cancel

ന്യൂഡൽഹി: കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പി​ന്​ സമയക്രമം പ്രഖ്യാപിച്ചു. ചൊവ്വാഴ്​ച ചേർന്ന പ്രവർത്തക സമിതി യോഗമാണ്​ ഇതിന്​ അന്തിമ അംഗീകാരം നൽകിയത്​.   തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമര്‍പ്പിച്ച സമയക്രമം പ്രവര്‍ത്തക സമിതി അതേപടി അംഗീകരിച്ചു. 

ആദ്യ ഘട്ടത്തിൽ ബൂത്ത് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാവും നടക്കുക. ഇത്​ ആഗസ്​റ്റ്​ ഏഴിന്​ ആരംഭിച്ച് ആഗസ്​റ്റ്​ 20-ന് മുമ്പ് പൂര്‍ത്തിയാക്കും. ഇതോടൊപ്പം തന്നെ ബ്ലോക്ക് അംഗങ്ങളെയും തെരഞ്ഞെടുക്കും. രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറുമാരുടേയും ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് നടക്കും. ആഗസ്​റ്റ്​ 21-ന് ആരംഭിച്ച് സെപ്റ്റംബര്‍ നാലുവരെ ഇത്​ നീളും. ജില്ല, പി.സി.സി അംഗങ്ങളുടെ തെര​െഞ്ഞടുപ്പും ഇതോടൊപ്പം നടക്കും. ആറ് ജില്ല കമ്മിറ്റി അംഗങ്ങളെയും ഒരു പി.സി.സി അംഗത്തെയുമാകും ഒരു ബ്ലോക്ക് കമ്മിറ്റിക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച് 15-വരെ നീളുന്നതാണ് മൂന്നാം ഘട്ടം. ഈ ഘട്ടത്തില്‍ ജില്ല കമ്മിറ്റി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് നടക്കും.

നാലാം ഘട്ടത്തില്‍ സംസ്ഥാന പി.സി.സി അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, ട്രഷറര്‍, പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങള്‍, എ.ഐ.സി.സി അംഗങ്ങൾ, പി.സി.സി ജനറല്‍ ബോര്‍ഡി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡൻറ്​ എന്നിവരുടെ തെരഞ്ഞെടുപ്പ് നടക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെ നീണ്ടു നില്‍ക്കുന്നതാകും ഈ ഘട്ടം. ഇതോടൊപ്പം തന്നെ എ.ഐ.സി.സി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും. ഒക്ടോബര്‍ 16-ന് തുടങ്ങി 25-ന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുക്കപ്പെടുന്ന മൊത്തം പി.സി.സി അംഗങ്ങളുടെ എട്ടിലൊന്നാകും ഓരോ സംസ്ഥാനത്തു നിന്നുമുള്ള എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം. 

അഞ്ചാം ഘട്ടത്തിലാകും പ്ലീനറി സമ്മേളനം. ഇതി​​​െൻറ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലീനറി സമ്മേളനം പാര്‍ട്ടി പ്രസിഡൻറി​​​െൻറ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കും.  പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും.  തെരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി അംഗങ്ങളാകും പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 31-ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഭാരവാഹികളുടെ പട്ടികയും റിപ്പോര്‍ട്ടും കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കും.  

അംഗത്വ വിതരണം പല സംസ്ഥാനങ്ങളിലും പൂര്‍ത്തിയായിട്ടുണ്ട്. ഇൗ സംസ്ഥാനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ അംഗത്വ പട്ടിക പ്രസിദ്ധീകരിക്കും. പരാതികള്‍ ജില്ല സൂക്ഷ്​മ പരിശോധന സമിതിക്ക് മുമ്പാകെ നല്‍കാന്‍ അവസരം നൽകും. ജൂണ്‍ 15-ന് മുമ്പ് ഈ പരാതികളിന്മേല്‍ തീര്‍പ്പുകല്‍പിക്കണം. ജില്ല സൂക്ഷ്​മ പരിശോധന സമിതിയുടെ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയെ  ജൂണ്‍ 25 വരെ സമീപിക്കാം. ജൂലൈ 10-നകം ഈ പരാതികളിന്മേല്‍ സംസ്ഥാന സമിതി തീര്‍പ്പു കല്‍പിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിന്മേല്‍ പരാതിയുള്ളവര്‍ക്ക് ജൂലൈ 20 വരെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സമീപിക്കാം. വിവിധ സംസ്ഥാനങ്ങളില്‍നിന്നും ലഭിക്കുന്ന പരാതികളിന്മേല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ജൂലൈ 30-ന് മുമ്പ് തീര്‍പ്പുകല്‍പിക്കും. ഇതി​​​െൻറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അന്തിമ പട്ടിക ആഗസ്​റ്റ്​ ആറിന്​  ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രസിദ്ധീകരിക്കണം. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress election
News Summary - congress election
Next Story