ആർ.എസ്.എസ് നേതാവിന്റെ കേസ് വാദിച്ച അഭിഭാഷകനെ കോൺഗ്രസ് പുറത്താക്കി
text_fieldsബംഗളൂരു: മുതിർന്ന ആർ.എസ്.എസ് നേതാവ് മംഗളൂരു കല്ലട്ക്കയിലെ ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനുവേണ്ടി മുൻകൂർ ജാമ്യാപേക്ഷയിൽ ശ്രീരംഗപട്ടണം അഡി.ജില്ല സെഷൻസ് കോടതിയിൽ (മൂന്ന്) ഹാജരായ അഭിഭാഷകനെ കോൺഗ്രസ് പുറത്താക്കി.
കോൺഗ്രസ് ലീഗൽ സെൽ ശ്രീരംഗപട്ടണം ടൗൺ പ്രസിഡന്റ് ഡി. ചന്ദ്രഗൗഡക്ക് എതിരെയാണ് നടപടി. കഴിഞ്ഞ മാസം 24ന് ഭട്ട് നടത്തിയ പ്രസംഗത്തിലെ മുസ്ലിം സ്ത്രീവിരുദ്ധ, വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ മാണ്ഡ്യ പൊലീസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഹനുമാൻ ജയന്തി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഉദ്ഘാടനം നിർവഹിച്ച് ചെയ്ത പ്രസംഗത്തിനെതിരെ സാമൂഹിക പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിലായിരുന്നു കേസ്.
കേസിൽ കല്ലട്ക്ക പ്രഭാകറിന് ബുധനാഴ്ച കോടതി രണ്ട് ആൾജാമ്യവും രണ്ട് ലക്ഷം രൂപയുടെ ബോണ്ടും വിധിച്ച് ജാമ്യം അനുവദിച്ചിരുന്നു.
ആർ.എസ്.എസ് നേതാവിന് വേണ്ടി ഹാജരാകരുതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഗൗഡ വഴങ്ങിയില്ല. ഇതിനെത്തുടർന്ന് വെള്ളിയാഴ്ച കോൺഗ്രസ് ലീഗൽ സെൽ മാണ്ഡ്യ ജില്ല പ്രസിഡന്റ് എ.എസ്. ഗൗരിശങ്കർ പുറത്താക്കൽ നടപടിയിലേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.