തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസിന് 10 സീറ്റ്
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യത്തിലെ പ്രധാനഘടകകക് ഷിയായ കോൺഗ്രസിന് 10 സീറ്റ്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ചെന്നൈയിലെ ഡി.എം.കെ ആസ ്ഥാനമായ അണ്ണാ അറിവാലയത്തിൽവെച്ച് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തമിഴ്ന ാട്ടിലെ ഒമ്പത് സീറ്റും പുതുച്ചേരി സീറ്റുമാണ് കോൺഗ്രസിന് ലഭിച്ചത്. എ.െഎ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, തമിഴ്നാട്-പുതുച്ചേരി സംസ്ഥാന കോൺഗ്രസിെൻറ ചുമതല വഹിക്കുന്ന എ.െഎ.സി.സി ജന. സെക്രട്ടറി മുകുൾ വാസ്നിക്, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി, നിയമസഭ കക്ഷി നേതാവ് കെ.ആർ. രാമസാമി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, ദുരൈമുരുകൻ, ടി.ആർ. ബാലു തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.
ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് സീറ്റ് വിഭജന ചർച്ച ധാരണയിലെത്തിയത്. വൈകീട്ട് അഞ്ചുമണിയോടെ ചെന്നൈയിലെത്തിയ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവർ ഗിണ്ടിയിലെ ഹോട്ടലിലെത്തി സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. തുടർന്ന് രാത്രി എട്ടു മണിയോടെ അണ്ണാ അറിവാലയത്തിലെത്തി.
നേതാക്കളെ ഡി.എം.കെ പ്രതിനിധികൾ ഷാളണിയിച്ച് വരവേറ്റു. തുടർന്ന് സീറ്റ് വിഭജനം സംബന്ധിച്ച ഒപ്പിട്ട ധാരണപത്രം ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിനും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരിയും തമ്മിൽ പരസ്പരം കൈമാറി. ഏതൊക്കെ മണ്ഡലങ്ങളാണ് അനുവദിക്കുകയെന്ന് തുടർചർച്ചകളിൽ തീരുമാനിക്കുമെന്ന് പിന്നീട് സ്റ്റാലിൻ മാധ്യമപ്രവർത്തകരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.