ഞാൻ പ്രചാരണത്തിനിറങ്ങിയാൽ കോൺഗ്രസിന് വോട്ട് കുറയും’
text_fieldsഭോപാൽ: മധ്യപ്രദേശിൽ ഭരണം പിടിക്കാൻ ആഞ്ഞുശ്രമിക്കുന്ന കോൺഗ്രസിന് തിരിച്ചടിയായി തലമുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിെൻറ വൈറൽ വിഡിയോ. തെരഞ്ഞെടുപ്പിൽ താൻ പ്രചാരണത്തിനിറങ്ങിയാൽ പാർട്ടിക്ക് വോട്ടു കുറയുമെന്ന ദിഗ്വിജയ് സിങ്ങിെൻറ സംഭാഷണമാണ് വിവാദമായത്. സംഭവം ഏറ്റെടുത്ത മുഖ്യ എതിരാളിയായ ബി.ജെ.പി, വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണിപ്പോൾ. കമൽനാഥിനെയും ജ്യോതിരാദിത്യ സിന്ധ്യയേയും മുന്നിൽനിർത്തി പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ അതൃപ്തിയുള്ള, സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും തലമുതിർന്ന നേതാവായ ദിഗ്വിജയ് തെൻറ രോഷവും നിരാശയും പ്രകടിപ്പിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു പാർട്ടി എം.എൽ.എയുടെ വസതിയിൽ സൗഹൃദസംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ആരോ വിഡിയോയിൽ പകർത്തുകയായിരുന്നു.
‘‘എനിക്കിപ്പോൾ ഒരു പണിയേ ഉള്ളൂ, പ്രചാരണവും പ്രസംഗവും നടത്താതിരിക്കൽ എന്ന ജോലി. ഞാൻ പ്രചാരണത്തിനിറങ്ങിയാൽ കോൺഗ്രസിെൻറ വോട്ടുകൾ കുറയും. അതുകൊണ്ട് ഞാനിറങ്ങുന്നില്ല’’ -വിഡിയോയിൽ ദിഗ്വിജയ് പറയുന്നു. സംസ്ഥാനത്ത് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ വലിയ പരിപാടികളിലും റാലികളിലും തന്നെ പെങ്കടുപ്പിക്കാത്തതാണ്, രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ്െൻറ പുതിയ പ്രകോപനത്തിന് കാരണമെന്നറിയുന്നു.
അതേസമയം, പ്രവർത്തകരോട് തെരഞ്ഞെടുപ്പിൽ സജീവമാകാനും പാർട്ടിയിലെ എതിരാളികൾക്ക് ടിക്കറ്റ് കിട്ടിയാലും അവർക്കുവേണ്ടി സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അവസരം മുതലെടുത്ത് ബി.ജെ.പിയിൽനിന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ തന്നെ രംഗത്തുവന്നിട്ടുണ്ട്. ‘‘ഞങ്ങൾപോലും ഇത്ര വേദന അദ്ദേഹത്തിന് നൽകിയിട്ടില്ല, പേക്ഷ, കോൺഗ്രസ് നൽകി. അദ്ദേഹത്തിന് വേദി നൽകുന്നില്ല, ഒരു പോസ്റ്ററിലും അദ്ദേഹത്തിെൻറ മുഖം കാണാനില്ല. ഇതല്ല അദ്ദേഹം അർഹിക്കുന്നത്’’ -ചൗഹാൻ പറഞ്ഞു. ദിഗ്വിജയ് ഇങ്ങനെ പറയാൻ കാരണം തനിക്കറിയില്ലെന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥ് പ്രതികരിച്ചത്. അതേസമയം, ശരിയായ രൂപത്തിലല്ല തെൻറ വിഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്ന വിശദീകരണവുമായി ദിഗ്വിജയ് സിങ് പിന്നീട് രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.