സോൻഭദ്ര ഇരകളുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് സഹായധനം നൽകി
text_fieldsലഖ്നോ: യു.പിയിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കോൺഗ ്രസ് സഹായധനം കൈമാറി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 17നാണ് സോൻഭദ്രയിൽ ഭൂമിതർക്കത്തെ തുടർന്ന് ഗ്രാമത്തലവനും കൂട്ടാളികളും നടത്തിയ വെടിവെപ്പിൽ 10 കർഷകർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന്, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ സോൻഭദ്രയിലെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു.
सोनभद्र में नरसंहार के बाद मेरी कोशिश थी कि वहाँ के लोगों की आवाज सुनी जाय। उन्हें एहसास हो कि वो अकेले नहीं हैं, लोग उनके साथ हैं।
— Priyanka Gandhi Vadra (@priyankagandhi) July 27, 2019
मैंने मिलकर उनका दुःख बाँटने की कोशिश की और आर्थिक मदद की भी घोषणा की। आज कांग्रेस के नेताओं ने उभ्भा जाकर आर्थिक सहायता के चेक पीड़ितों को दिए। pic.twitter.com/ram7W6YSxF
10 ലക്ഷം രൂപയാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രിയങ്ക വാഗ്ദാനം ചെയ്തത്. യു.പി സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് സഹായധനം കൈമാറുന്ന ചിത്രങ്ങൾ പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.