കോൺഗ്രസ് പാകിസ്താൻ വക്താവായി മാറിയെന്ന് ബി.ജെ.പി
text_fieldsഹാജിപൂർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താൻ മന്ത്രി നടത്തിയ പരാമർശത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. കോൺഗ്രസ് ഇപ്പോൾ പാകിസ്ഥാന്റെ വക്താവായി മാറിെയന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നേരത്തേ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ഉൾപ്പെടെ മുൻനിർത്തി കോൺഗ്രസ് നേതാക്കളെ നദ്ദ തുറന്നടിച്ചു.
പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് പാക് മന്ത്രിയുടെ കുറ്റസമ്മതം സൈനികരുടെ ജീവത്യാഗം ചോദ്യം ചെയ്തവർക്കുള്ള മറുപടിയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സ്വന്തം നേട്ടത്തിന് വേണ്ടിയുള്ള ആരോപണങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി നൽക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയം പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.
പുൽവാമ ഭീകരാക്രമണം പ്രധാനമന്ത്രി ഇംറാൻ ഖാന്റെ നേതൃത്വത്തിൽ രാജ്യം നേടിയ വിജയമാണെന്നായിരുന്നു പാക് ശാസ്ത്ര -സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശം. എന്നാൽ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.