കർണാടകയിൽ പ്രധാനമന്ത്രി തോറ്റു; കോൺഗ്രസ് ജയിച്ചു -ജയ്റാം രമേഷ്
text_fieldsന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ, കോൺഗ്രസിന്റെ മുന്നേറ്റത്തെ പ്രകീർത്തിച്ച് മുതിർന്ന നേതാവ് ജയ്റാം രമേഷ്. കോൺഗ്രസ് വിജയിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടു എന്നാണ് കർണാടകയിലെ ട്രെൻഡുകൾ നൽകുന്ന സൂചന. പ്രധാനമന്ത്രിയുടെ ഹിതപരിശോധന പോലെയായിരുന്നു കർണാടകയിൽ ബി.ജെ.പിയുടെ പ്രചാരണം. അത് കർണാടക ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങളുടെ ജീവിതം, ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ, അഴിമതി എന്നിങ്ങനെ പ്രാദേശിക വിഷയങ്ങളാണ് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ടു വെച്ചത്. ഭിന്നിപ്പ് പടർത്തി ധ്രുവീകരണമുണ്ടാക്കാനാണ് ഇവിടെ പ്രധാനമന്ത്രി ശ്രമിച്ചത്. സാമ്പത്തിക വളർച്ചയും സാമൂഹിക സൗഹാർദവും സമന്വയിപ്പിക്കുന്ന ബംഗളൂരുവിന്റെ വളർച്ച കരുത്തുപകരുന്ന എൻജിനാണ് കർണാടകയിലെ വോട്ടെന്നും ജയ്റാം രമേഷ് വിലയിരുത്തി.
വോട്ടെണ്ണൽ പുരോഗമിക്കവെ,132 സീറ്റുകളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പിയുടെ മുന്നേററം 65 സീറ്റുകളിൽ ഒതുങ്ങി. എക്സിറ്റ്പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.