പ്രിയങ്ക ഗാന്ധിക്ക് എതിരായ കേസ് ബി.ജെ.പിയുടെ പരാജയഭയം മൂലം - കോൺഗ്രസ്
text_fieldsന്യുഡൽഹി: അടുത്ത മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം വ്യക്തമായി കാണുന്നുണ്ടെന്നും അതുകൊണ്ട് അവർ പരിഭ്രാന്തരും അസ്വസ്ഥരുമാണെന്നും കോൺഗ്രസ്. അതിന്‍റെ തെളിവാണ് മധ്യപ്രദേശിൽ നടക്കുന്ന അഴിമതിക്കെതിരെ പ്രിയങ്ക ഗാന്ധി ശബ്ദം ഉയർത്തിയപ്പോൾ കണ്ടതെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
അഴിമതി മറച്ചുവെക്കാൻ, ബി.ജെ.പി സർക്കാർ 41 ജില്ലകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബി.ജെ.പി സത്യത്തിനൊപ്പമാണെങ്കിൽ പതിവുപോലെ പോലീസിന് പിന്നിൽ ഒളിച്ച് സത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് പകരം ആരോപണങ്ങൾക്ക് ഉത്തരം നൽകുമായിരുന്നുവെന്നും കോൺഗ്രസ് പറഞ്ഞു. പൊതുജനങ്ങൾക്ക് വളരെ വേഗം സത്യം മനസിലാകുമെന്നും അതുകൊണ്ട് ഭയപ്പെടുന്നില്ലെന്നും ജനങ്ങൾ ബി.ജെ.പിയോട് ക്ഷമിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
മധ്യപ്രദേശിൽ 50 ശതമാനം കമീഷൻ വാങ്ങുന്ന സർക്കാറാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനാണ് കേസെടുത്തത്. പ്രിയങ്കയുടെ സാമൂഹ്യമാധ്യമ അകൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെയും കോൺഗ്രസ് മധ്യപ്രദേശ് അധ‍്യക്ഷൻ കമൽനാഥ്, മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവരുടെ അകൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.