Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദൈവത്തിനും മുകളിലാണോ...

ദൈവത്തിനും മുകളിലാണോ മോദി? -കോൺഗ്രസ്​

text_fields
bookmark_border
PM Modi
cancel

ന്യൂ​ഡ​ൽ​ഹി: ദൈ​വ​ത്തി​നും ശ​ങ്ക​രാ​ചാ​ര്യ​ന്മാ​ർ​ക്കും ഹി​ന്ദു​ധ​ർ​മ​ത്തി​നും മു​ക​ളി​ലാ​ണോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി? ഇ​ത്ര​മേ​ൽ അ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​ൻ ആ​രാ​ണ്​ താ​ങ്ക​ൾ? -കോ​ൺ​ഗ്ര​സ്​ വ​ക്​​താ​ക്ക​ളാ​യ പ​വ​ൻ​ഖേ​ര, സു​പ്രി​യ ഷ്​​റി​നാ​റ്റെ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ചു. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ സ​നാ​ത​ന ധ​ർ​മം അ​നു​സ​രി​ച്ച്​ ന​ട​ക്കേ​ണ്ട​താ​ണെ​ന്നും അ​ത്​ രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്​ രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ നാ​ലു ശ​ങ്ക​രാ​ചാ​ര്യ​ന്മാ​രാ​ണ്. ച​ട​ങ്ങി​ന്‍റെ നാ​യ​ക​റോ​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്​ മോ​ദി. രാ​ഷ്ട്ര​പ​തി മു​ത​ൽ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ വ​രെ​യു​ള്ള ആ​ർ​ക്കും റോ​ളി​ല്ല. 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി 11 ദി​വ​സ​ത്തെ അ​നു​ഷ്ഠാ​നം മോ​ദി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. അ​ത്​ ആ​രാ​ണ്​ മോ​ദി​യെ ഏ​ൽ​പി​ച്ച​ത്​? -കോ​ൺ​ഗ്ര​സ്​ വ​ക്​​താ​ക്ക​ൾ ചോ​ദി​ച്ചു.

ദൈ​വ​ത്തി​നും വി​ശ്വാ​സി​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ന്‍റെ ആ​വ​ശ്യ​മി​ല്ല. മ​ത​വി​ശ്വാ​സം വ്യ​ക്​​തി​പ​ര​മാ​യ വി​ഷ​യ​മാ​ണ്. ​ആ​രാ​ധ​നാ​ല​യ​ത്തി​ലേ​ക്ക്​ ആ​രും ക്ഷ​ണി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. വി​ശ്വാ​സ​മു​ള്ള​വ​ർ​ക്ക്​ എ​പ്പോ​ഴും പോ​കാം.

എ​ന്നാ​ൽ വി​ശ്വാ​സ​ത്തി​ന്‍റെ ക​രാ​റു​കാ​ര​നും ധ​ർ​മ​ഗു​രു​വു​മാ​യി മോ​ദി സ്വ​യം ച​മ​യു​ക​യാ​ണ്. വി​ശ്വാ​സാ​നു​ഷ്ഠാ​ന​ങ്ങ​ൾ ആ​ത്​​മീ​യ നേ​താ​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ക്ക​ണം. സ​ന്യാ​സി​മാ​രു​ടെ റോ​ൾ ബി.​ജെ.​പി​യും മോ​ദി​യും ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ല. ‘രാ​മ​രാ​ജ്യ’​ത്തി​ൽ തൊ​ഴി​ലെ​വി​ടെ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ്​ മോ​ദി ഉ​ത്ത​രം പ​റ​യേ​ണ്ട​ത്.

22ന്​ ​മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷ്ഠ ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ്​ ക്ഷ​ണം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ നി​ര​സി​ച്ച​ത്. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രെ എ​തി​ർ​ക്കു​ന്നി​ല്ല. യു.​പി​യി​ലെ പി.​സി.​സി നേ​താ​ക്ക​ൾ മ​ക​ര സം​ക്രാ​ന്തി ദി​ന​ത്തി​ൽ അ​യോ​ധ്യ​യി​ൽ പോ​കു​ന്നു​ണ്ട്. ആ​രും എ​തി​ർ​ക്കു​ന്നി​ല്ല. ഒ​രാ​ളു​ടെ വി​ശ്വാ​സ​ത്തി​ൽ ഇ​ട​പെ​ടാ​ൻ മ​റ്റു​ള്ള​വ​ർ​ക്ക്​ എ​ന്തു കാ​ര്യം? -പ​വ​ൻ ഖേ​ര പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCongressRam Temple AyodhyaShankaracharyas
News Summary - Congress hits out at BJP for not listening to Shankaracharyas
Next Story