കോൺഗ്രസ് അർധ അബോധാവസ്ഥയിലാണെന്ന് ഭഗവന്ത് മാൻ, എംഎൽഎമാരെ എതിരാളികൾക്ക് വിൽക്കുകയാണ്...
text_fieldsഗുജറാത്തിലെ വൻ തോൽവിക്ക് എഎപിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും കോൺഗ്രസ് അർധ അബോധാവസ്ഥ(കോമ)യിലാണെന്നും ആംആദ്മി പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ. രാഷ്ട്രീയത്തിലെ ടൈമിംഗ് ശരിയാക്കാനെങ്കിലും രാഹുൽ പഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ ഒരിക്കൽ മാത്രമാണ് രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ചത്. ഒരു സന്ദർശനം കൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് രാഹുൽ ആഗ്രഹിച്ചു. മാറ്റത്തിനു(ചേഞ്ചിനു) വേണ്ടിയല്ല, കൈമാറ്റ (എക്ചേഞ്ച്)ത്തിനുവേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത്.
കോൺഗ്രസ് എംഎൽഎമാർ എതിരാളികളിലേക്ക് ചേക്കേറുകയാണ്. പാർട്ടി ദരിദ്രമായിത്തീർന്നിരിക്കുന്നു. എംഎൽഎമാരെ എതിർ പാർട്ടികൾക്ക് സർക്കാർ രൂപവൽകരിക്കാൻ വിൽക്കുകയാണെന്നും ഭഗവന്ത് മാൻ ആരോപിച്ചു. ഗുജറാത്തിലെ മോശം പ്രകടനത്തിൽ ആംആദ്മിക്ക് പങ്കുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിനു മറുപടിപറയുകയായിരുന്നു ഭഗവന്ത് മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.