നേതാക്കളുടെ കശ്മീർ ചാഞ്ചാട്ടം മാറ്റാൻ കോൺഗ്രസ് നേതൃേയാഗം
text_fieldsന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മുറിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കിടയിൽ, ഇൗ വിഷയത്തിൽ പാർട്ടി നിലപാട് ദൃഢപ്പെടുത്താൻ കോൺഗ്രസ് വെള്ളിയാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുതിർന്ന നേതാക്കളുടെ േയാഗം വിളിച്ചു. ബി.ജെ.പി സർക്കാറിെൻറ നടപടിയെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ, ജനാർദ്ദൻ ദ്വിവേദി, മിലിന്ദ് ദേവ്റ എന്നിവരടക്കം ഒരു വിഭാഗം പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണിത്. പാർലമെൻറിൽ ജമ്മു-കശ്മീർ ബില്ലിനെയും പ്രമേയത്തെയും എതിർത്താണ് കോൺഗ്രസ് വോട്ടുചെയ്തത്.
എന്നാൽ, നിയമനിർമാണത്തിന് ബി.ജെ.പിക്ക് കിട്ടിയ പിന്തുണ കൂടി മുൻനിർത്തിയായിരുന്നു പ്രമുഖരുടെ ചാഞ്ചാട്ടം. സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വെള്ളിയാഴ്ചത്തെ യോഗം വിളിച്ചത്. പി.സി.സി പ്രസിഡൻറുമാർ, നിയമസഭ കക്ഷി നേതാക്കൾ, എം.പിമാർ, സംസ്ഥാന ചുമതലയുള്ള എ.െഎ.സി.സി ജനറൽ െസക്രട്ടറിമാർ, എ.െഎ.സി.സിയിലെ വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ളവർ എന്നിവരുടെ യോഗമാണ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ പിന്മാറ്റത്തിെൻറ അടിസ്ഥാനത്തിൽ ഇടക്കാല/വർക്കിങ് പ്രസിഡൻറുമാരെ നിശ്ചയിക്കുന്ന കാര്യത്തിനും മറ്റുമായി പ്രവർത്തക സമിതി ശനിയാഴ്ച ചേരണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. പാർലമെൻറിൽ സ്വീകരിച്ച നിലപാടിനു വിരുദ്ധമായി പ്രമുഖ നേതാക്കളിൽ ചിലർ തന്നെ ബി.ജെ.പിയെ പിന്തുണച്ച പശ്ചാത്തലത്തിൽ ജമ്മു-കശ്മീർ വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച േലാക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞശേഷം പ്രവർത്തക സമിതി സമ്മേളിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ പെങ്കടുക്കുകയും ചെയ്തു.
ബി.ജെ.പിക്ക് കിട്ടുന്ന ജനപിന്തുണയുടെ അടിസ്ഥാനത്തിലല്ല കോൺഗ്രസ് നിലപാട് സ്വീകരിക്കേണ്ടതെന്നും ജമ്മു-കശ്മീരിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായമാണ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പ്രകടിപ്പിച്ചത്. അതിനനുസരിച്ച പ്രമേയവും പ്രവർത്തക സമിതി പാസാക്കി. സംസ്ഥാന ഘടകങ്ങൾക്ക് പാർട്ടി നിലപാട് വിശദീകരിച്ചു കൊടുക്കാനും പല സ്വരത്തിൽ സംസാരിക്കുന്നതു തടയാനും കൂടിയാണ് വെള്ളിയാഴ്ചത്തെ യോഗം. ജനാധിപത്യവിരുദ്ധവും സ്വേച്ഛാപരവുമായി ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി കൂടിയാലോചന കൂടാതെ എടുത്തു കളഞ്ഞതിനെയാണ് പ്രവർത്തക സമിതി പ്രമേയം അപലപിക്കുന്നത്. 370ാം ഭരണഘടന വകുപ്പ് എടുത്തുകളയുന്ന വിഷയത്തേക്കാൾ കൂടിയാലോചന നടത്തിയില്ല എന്നതിനാണ് ഉൗന്നൽ. ഭിന്നാഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇൗ മയപ്പെടുത്തൽ. കേന്ദ്ര നടപടിയെ എതിർക്കുന്നവരെ തീവ്രവാദി /പാകിസ്താൻ പക്ഷക്കാരായി ബി.ജെ.പി ചിത്രീകരിക്കുന്നതും കോൺഗ്രസിനെ കുഴക്കുന്നു. വൈകാതെ തെരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനങ്ങൾ, ബി.ജെ.പി മേധാവിത്തമുള്ള സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സർക്കാർ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.