ഡോ. കഫീൽഖാനെ പുറത്തിറക്കാൻ ബഹുജന കാമ്പയിനുമായി കോൺഗ്രസ്
text_fieldsലഖ്നോ: ദേശ സുരക്ഷ നിയമം ചുമത്തി ജയിലിലടക്കപ്പെട്ട ഡോ. കഫീൽ ഖാന് നീതിതേടി ബഹുജന കാമ്പയിനുമായി ഉത്തർപ്രദേശ് കോൺഗ്രസ്. കഫീൽ ഖാനെ പുറത്തിറക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് മൂന്നാഴ്ച നീളുന്ന ഒപ്പുശേഖരണം നടത്തും.
ജൂലൈ 22 മുതൽ ആഗസ്റ്റ് 12 വരെ സംസ്ഥാനത്തൊട്ടാകെയുള്ള വീടുകളിൽ കയറിയിറങ്ങിയാണ് ഒപ്പുശേഖരണം നടത്തുന്നത്. കഫീൽ ഖാെൻറ മോചനമാവശ്യപ്പെട്ട് വിഡിയോകൾ നിർമിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും കോൺഗ്രസ് ദേശീയ മുഖപത്രമായ 'നാഷണൽ ഹെറാൾഡ്' റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദശ് കോൺഗ്രസ് ന്യൂനപക്ഷ സെൽ തലവനായ ഷാനവാസ് ആലമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ന്യൂനപക്ഷ സമുദായത്തെ അണിനിരത്തി സർക്കാരിനെതിരെ സമ്മർദ്ദം സൃഷ്ടിക്കും. കഫീൽ ഖാനെ പുറത്തിറക്കാനായി സാധ്യമായ എല്ലാ വഴിയും സ്വീകരിക്കും. േയാഗി സർക്കാരിെൻറ മുസ്ലിം ശബ്ദത്തെ അടിച്ചമർത്താനുള്ള തീരുമാനത്തിെൻറ ഇരയാണ് കഫീൽ ഖാനെന്നും ഷഹസാദ് ആലം ആരോപിച്ചു.
പ്രിയങ്കഗാന്ധിയുടെ വരവോടെ യു.പിയിൽ കോൺഗ്രസ് സംവിധാനം ഉണർന്നതായാണ് പൊതുവിലയിരുത്തൽ.
മെഡിക്കൽ വീഴ്ച ആരോപിച്ച് ജോലിയിൽനിന്ന് പുറത്തുനിർത്തി രണ്ടു വർഷം കഴിഞ്ഞ് (അതിൽ ഒമ്പതു മാസവും ജയിലഴികളിലായിരുന്നു) കഴിഞ്ഞ സെപ്റ്റംബറിലാണ് ഡോ. കഫീൽ ഖാനെ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കുറ്റമുക്തനാക്കുന്നത്. പക്ഷേ, പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫെബ്രുവരി 13ന് ദേശീയ സുരക്ഷ നിയമം ചുമത്തി ശിശുരോഗ വിദഗ്ധനും മുൻ ലക്ചററുമായ 40 കാരനെ യോഗി ആതിദ്യനാഥ് സർക്കാർ വീണ്ടും അഴിക്കുള്ളിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.