ആർ.എസ്.എസിനെ പ്രതിരോധിക്കാൻ ജവഹർ ബാൽ മഞ്ചിന്‍റെ കേരള മോഡൽ ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആർ.എസ്.എസിന് തടയിടാൻ ജവഹർ ബാൽ മഞ്ചിന്‍റെ പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിച്ച് കോൺഗ്രസ്. 2007ല്‍ കേരളത്തില്‍ തുടക്കമിട്ട ജവഹര്‍ ബാലജന വേദി (ജെ.ബി.വി)യുടെ മാതൃകയിലായിരിക്കും ജവഹര്‍ ബാല്‍ മഞ്ചിന്‍റെ പ്രവര്‍ത്തനം. ഏഴുമുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികളെ കോൺഗ്രസ് ആശയത്തിലേക്ക് ആകർഷിക്കാനാണ് പദ്ധതി.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ജി.വി. ഹരിയെ ജവഹർ ബാൽ മഞ്ചിന്‍റെ അധ്യക്ഷനാക്കി നിയമിച്ചിട്ടുണ്ട്. ബാലജനവേദിയില്‍ നിലവില്‍ കേരളത്തിൽ രണ്ടര ലക്ഷത്തോളം കുട്ടികള്‍ അംഗങ്ങളാണെന്നും സംഘടനയിലെ അംഗങ്ങളായിരുന്ന 32 പേര്‍ നിലവില്‍ എൻ.എസ്‍.യു.ഐയുടെ സുപ്രധാന പദവികള്‍ വഹിക്കുന്നുണ്ടെന്നുമാണ് സംഘാടകര്‍ പറയുന്നത്.
'കേരളത്തിൽ കോൺഗ്രസ് കഴിഞ്ഞ 15 വർഷമായി ജവഹർ ബൽ മഞ്ച് നടത്തിവരികയാണ്. ഇതുവരെ 2.5 ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അതിന്‍റെ വിജയം കണക്കിലെടുത്താണ് ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. അതിനുശേഷം കഴിഞ്ഞ വർഷം അഞ്ച് സംസ്ഥാനങ്ങളിലായി ഒരു പൈലറ്റ് പദ്ധതി ആരംഭിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ കേരള മോഡൽ ജവഹർ ബാൽ മഞ്ച് രാജ്യമെമ്പാടും വ്യാപിപ്പിക്കും' -ഹരി വർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഫിസിക്കൽ ട്രെയിനിങ് എന്നിവയിലൂടെ കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും രാജ്യത്തിന് പാർട്ടി നൽകിയ സംഭാവനകളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിന്‍റെ ബാലഗോകുലവും ജവഹർ ബൽ മഞ്ച് തമ്മിലുള്ള വ്യത്യാസം എന്തെണന്ന ചോദ്യത്തിന് 'മതേതരത്വം' എന്നാണ് ഹരി മറുപടി പറഞ്ഞത്.
'കോൺഗ്രസിന്‍റെ വിദ്യാർഥി വിഭാഗമായ എൻ.എസ്.യുവിന്‍റെ കേരള ഘടകം അധ്യക്ഷൻ ഒരിക്കൽ ഈ പരിപാടിയുടെ ഭാഗമായിരുന്നു. എന്നിരുന്നാലും ജവഹർ ബൽ മഞ്ച് ദേശീയ തലത്തിൽ എത്രത്തോളം വിജയിക്കുമെന്ന് കാലം ഉത്തരം നൽകും' അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പ് വഴി ഓൺലൈനായി കുട്ടികൾക്ക് ഈ ക്യമ്പയിനിൽ അണിേചരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.