Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress leader and former Union minister Jitin Prasada Joins BJP
cancel
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ നേതാവും മുൻ...

കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബി.ജെ.പിയിൽ

text_fields
bookmark_border

ന്യൂഡൽഹി: കോൺ​ഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായി ജിതിൻ പ്രസാദ ബി.ജെ.പിയിൽ. ഡൽഹി ആസ്​ഥാനത്തെത്തിയാണ്​ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്​.

ബി.ജെ.പിയിൽ ചേരുന്നതിന്​ തൊട്ടുമുമ്പ്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടി​ക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ്​ ഗോയലുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്​തിരുന്നു.

പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്​ ജിതിൻ പ്രസാദ. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൽ സ്​റ്റീൽ, പെട്രോളിയം, ​പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

മികച്ച വ്യക്തികളിലൊരാൾ ബുധനാഴ്ച ഉച്ച ഒരു മണിയോടെ ഡൽഹിയിലെ ആസ്​ഥാനത്തെത്തി ബി.ജെ.പിയിൽ ചേരുമെന്ന്​ ബി.ജെ.പി എം.പിയും വക്താവുമായ അനിൽ ബലൂനി ട്വീറ്റ്​ ചെയ്​തിരുന്നു.

ഉത്തർപ്രദേശ്​ കോൺഗ്രസിലെ ന​ട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ ജിതിൻ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറൽ. നേര​ത്തേ കോൺഗ്രസ്​ പാർട്ടിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്​ത്​ സോണിയ ഗാന്ധിക്ക്​ കത്തെഴുതിയ 23 കോൺഗ്രസ്​ നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെടും.

രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു 47കാരനായ ഇദ്ദേഹം. 2019ൽ ജിതിൻ പ്രസാദ കോൺഗ്രസ്​ വിടുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ അ​ന്ന്​ അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jitin PrasadaBJPRahul Gandhi
News Summary - Jitin Prasada, Once Close To Rahul Gandhi, Joins BJP
Next Story