Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പ്രജ്ഞാ സിങ്ങിനെ...

'പ്രജ്ഞാ സിങ്ങിനെ കാണാനില്ല'; കണ്ടെത്തുന്നവർക്ക്​ പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ച്​ കോൺഗ്രസ്​

text_fields
bookmark_border
Pragya Singh Thakur
cancel

ഭോപാൽ: മധ്യപ്രദേശി​െൻറ തലസ്​ഥാനമായ ഭോപാലിൽനിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞാ സിങ്​​ താക്കൂറിനെ കാണാനില്ലത്രെ... കണ്ടെത്തുന്നവർക്ക്​ 10,000 രൂപയ​ുടെ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ്​ സംസ്​ഥാന കോ​ൺഗ്രസ്​ ജനറൽ സെക്രട്ടറിയും വക്​താവുമായ രവി സക്​സേന.

കോവിഡ്​ രണ്ടാം തരംഗത്തിൽ മരുന്നും ഒാക്​സിജന​ും ചികിത്സാസൗകര്യങ്ങളുമില്ലാതെ ഭോപാൽ നഗരവാസികൾ നെ​േട്ടാട്ടമോടുമ്പോൾ അവരുടെ എം.പി എവിടെയാണെന്ന്​ ആർക്കും അറിയില്ലെന്ന്​ സക്​സേന കുറ്റപ്പെടുത്തി. അവരെ ഏറ്റവും ആവശ്യമ​ുള്ള സമയമാണിത്​. കഴിഞ്ഞ വർഷം കോവിഡി​െൻറ ആദ്യ തരംഗസമയത്തും പ്രജ്​ഞാ സിങ്​ 'മിസിങ്​' ആയിരുന്നുവെന്നും സക്​സേന പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ഭോപാലുകാർ തെരഞ്ഞെടുത്ത പ്രജ്​ഞാ സിങ്ങിനെ കണ്ടുകിട്ടുന്നവർക്ക്​ പതിനായിരം രൂപ ഇനാം നൽകുമെന്നാണ്​ സക്​സേനയുടെ വാഗ്​ദാനം.

അതേസമയം, കോൺഗ്രസി​െൻറ ആരോപണം അപക്വമാണെന്നും പ്രജ്​ഞാ സിങ്ങിനെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന്​ മുംബൈയിലേക്ക്​ വായുമാർഗം കൊണ്ടുപോയിരിക്കുകയാണെന്നും ബി.ജെ.പി വിശദീകരിച്ചു. 2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന പ്രജ്​ഞാ സിങ്​ ജാമ്യം നേടിയശേഷ​മാണ്​ ഭോപാലിൽ മത്സരിക്കാനിറങ്ങിയത്​. മധ്യപ്രദേശിൽ കോവിഡ്​ ബാധിതർ ഏറ്റവും കൂടുതലുള്ളത്​ ഭോപാലിലും ഇന്ദോറിലുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya ThakurCongress
News Summary - Congress announces reward to trace 'missing' Bhopal MP Pragya Thakur
Next Story